ഭൂമി ഏറ്റെടുക്കല്‍ ബില്‍ രാജ്യസഭയുടെ പരിഗണനയ്‌ക്ക്

ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഇന്ന് രാജ്യസഭയില്‍. കഴിഞ്ഞയാഴ്‌ച ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ചിലഭേദഗതികള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
സ്വകാര്യ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 80 ശതമാനവും പൊതു-സ്വകാര്യ പദ്ധതികള്‍ക്ക് 70 ശതമാനം ഭൂഉടമകളുടേയും അനുമതി വേണം എന്നുമാണ് ബില്ല് നിര്‍ദേശിക്കുന്നത്. ഗ്രാമീണമേഖലയില്‍ വിപണിവിലയുടെ നാലുമടങ്ങും, നഗരങ്ങളില്‍ രണ്ട് മടങ്ങും നഷ്ടപരിഹാരം നല്‍കണമെന്നും ബില്ല് അനുശാസിക്കുന്നുണ്ട്.
അതേസമയം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ ഉടമകളുടെ അനുമതിവേണ്ട. ഖനി,ധാതുലവണങ്ങള്‍,ഹൈവേ, റെയില്‍വേ,പൈപ്പ്‌ലൈന്‍,വൈദ്യുതി എന്നീ ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നത് ബില്ലിന്റെ പരിധിയില്‍ വരില്ല എന്നും ബില്ലില്‍ പറയുന്നു.
ലോക്‌സഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് യു.പി.എ സര്‍ക്കാര്‍ കൊണ്ടുവരുന്ന രണ്ടാമത്തെ ബില്ലാണിത്. നേരത്തെ ഭക്ഷ്യസുരക്ഷാ ബില്ല് പാര്‍ലമെന്റ് പാസാക്കിയിരുന്നു.
https://www.facebook.com/Malayalivartha