പതിനൊന്നുകാരനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ചെന്ന പരാതിയില്‍ പ്രതികള്‍ പിടിയില്‍

പതിനൊന്നുകാരനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ചെന്ന പരാതിയില്‍ പ്രതികള്‍ പിടിയില്‍. ഇന്‍ഡോറിലാണ് സംഭവം നടന്നത്. പതിനൊന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും 'ജയ് ശ്രീറാം, പാക്കിസ്ഥാന്‍ മുര്‍ദാബാദ്' എന്ന് നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. അറസ്റ്റിലായവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.
കളിപ്പാട്ടങ്ങള്‍ വാങ്ങിനല്‍കാമെന്ന വ്യാജേനെ പതിനൊന്നുകാരനെ വിളിച്ചുകൊണ്ടുപോയ കൗമാരക്കാര്‍ പതിനൊന്നുകാരന്റെ വസ്ത്രം അഴിച്ചുമാറ്റിയിരുന്നു. സംഭവത്തിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. ലസുദിയ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഇന്‍ഡോറിലെ നിപാനിയ മേഖലയിലാണ് സംഭവം. പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha
























