രാഷ്ട്രീയ കളികളെ രാഷ്ട്രീയമായി തന്നെ നേരിടും... നോട്ടീസ് കണ്ട് പേടിക്കില്ലെന്നും കെജ്‌രിവാള്‍

ദില്ലി മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നോട്ടീസ് കണ്ട് പേടിക്കില്ലെന്നും കെജ്‌രിവാള്‍ ഹാജരാകുമെന്നും എഎപി അറിയിച്ചു. കെജ്‌രിവാള്‍ അന്വേഷണത്തോട് സഹകരിക്കുമെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ കളികളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭ എംപിയുമായ സജ്ഞയ് സിംഗ് പറഞ്ഞു.
ഞായറാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് കെജ്‌രിവാളിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നതെങ്ങനെയാണ് എന്നതടക്കമുളള വിവരങ്ങളാണ് ഇനി പുറത്തേക്ക് വരാനുള്ളത്. ഏറ്റവും നിര്‍ണ്ണായകമായിട്ടുള്ള കാര്യം ദില്ലി ഉപമുഖ്യമന്ത്രി മനീഷ സിസോദിയ അടക്കമുള്ളവര്‍ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുകയാണ്. സിസോദിയയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇഡിയും അറസ്റ്റ് ചെയിതിരുന്നു.
https://www.facebook.com/Malayalivartha
























