മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും...രാവിലെ 11 മണിക്ക് സിബിഐ ഓഫീസില്‍ ഹാജരാകാനാണ് കെജരിവാളിന് നിര്‍ദേശം

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് സിബിഐ ഓഫീസില്‍ ഹാജരാകാനാണ് കെജരിവാളിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കെജരിവാളിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് എഎപിയുടെ ആരോപണം.
ചോദ്യം ചെയ്യലിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും എഎപി തീരുമാനിച്ചു. വലിയ പ്രതിഷേധം ഒരുക്കി കെജരിവാളിന് ഐക്യദാര്‍ഢ്യം അറിയിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സിബിഐ ഓഫീസിന് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡല്‍ഹി മുഖ്യമന്ത്രി ഭഗവന്ത് മന്‍, എഎപി എംപിമാര്‍, ഡല്‍ഹി മന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരെല്ലാം ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിലേക്കു വരുന്ന കെജരിവാളിനെ അനുഗമിക്കാനായി തീരുമാനിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി.അതിനിടെ ഡല്‍ഹിയില്‍ ഒരു ദിവസത്തെ നിയമസഭ സമ്മേളനം വിളിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം .
"
https://www.facebook.com/Malayalivartha
























