മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ആസ്ഥാനത്തെത്തി...

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി സിബിഐ ആസ്ഥാനത്തെത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പമാണ് കേജരിവാള്‍ എത്തിയത്.
എഎപി എംപിമാരും ചില മന്ത്രിമാരും കേജരിവാളിന് പിന്തുണ അറിയിക്കാനായി എത്തി. ഇതിനിടെ, ഡല്‍ഹി ഐടിഒയില്‍ പ്രതിഷേധവുമായി എത്തിയ എഎപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. സിബിഐ ചോദ്യം ചെയ്യലിനെ സത്യസന്ധമായി നേരിടുമെന്ന് കേജരിവാള്‍ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























