Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്ത്താന്‍ നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്ന് എ.എ.റഹീം

16 APRIL 2023 07:12 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

പൊലീസ് നടത്തുന്ന കൊലപാതകങ്ങളെയാകെ മഹത്വവല്‍ക്കരിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്ത്താനും നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരമാണ്. ഉമേഷ് പാല്‍ വധക്കേസിലെ പ്രതിയും സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ ആതിഖ് അഹ്മദും സഹോദരന്‍ അഷ്‌റഫ് അഹ്മദും വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ.റഹീം. യുപിയില്‍ നടക്കുന്നത് ബാര്‍ബേറിയന്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നു റഹീം പറഞ്ഞു.

''ഓരോ 13 ദിവസങ്ങള്‍ക്കിടയിലും ഒരാള്‍ വീതം യുപിയില്‍ പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ സമാന സ്വഭാവമുള്ള 10,713 'എന്‍കൗണ്ടര്‍' സംഭവങ്ങള്‍ ഉണ്ടായി. പൊലീസ് നടത്തുന്ന കൊലപാതകങ്ങളെയാകെ മഹത്വവല്‍ക്കരിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്ത്താനും നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരമാണ്.'' റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്...

യുപിയില്‍ നടക്കുന്നത് ബാര്‍ബേറിയന്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍. കഴിഞ്ഞ ദിവസം മുന്‍ എംപി ആതിഖ് അഹ്മദും അയാളുടെ സഹോദരനും പൊലീസ് കസ്റ്റഡിയ്ക്കിടെ ഒരു പൊതുസ്ഥലത്തു വച്ചു വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. മാധ്യമങ്ങളുടെയും വന്‍ പൊലീസ് സന്നാഹത്തിന്റെയും നടുവില്‍ വച്ചാണ് ഇരുവരും വെടിയേറ്റ് കൊല്ലപ്പെട്ടത്! മാധ്യമ പ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ ക്രിമിനല്‍ സംഘമാണ് കൃത്യം ചെയ്തത്. തെരുവില്‍ ക്രിമിനല്‍ സംഘങ്ങള്‍ വെടിയുതിര്‍ത്തു പരസ്പരം കൊല്ലുന്നു.

പൊലീസ് 'എന്‍കൗണ്ടര്‍' പരമ്പരകളില്‍ കൊല്ലപ്പെടുന്നവര്‍ വേറെ... ഓരോ പതിമൂന്ന് ദിവസങ്ങള്‍ക്കിടയിലും ഒരാള്‍ വീതം യുപിയില്‍ പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെടുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ സമാന സ്വഭാവമുള്ള പതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് 'എന്‍കൗണ്ടര്‍' സംഭവങ്ങള്‍ ഉണ്ടായി. ഈ സംഭവങ്ങളില്‍ 183 പേര്‍ കൊല്ലപ്പെട്ടു, 4911 പേര്‍ക്ക് പരുക്കേറ്റു!!. ഇങ്ങനെ കൊല്ലപ്പെടുന്നവരൊക്കെ ക്രിമിനലുകള്‍ ആണെന്നാണ് പൊലീസ് വാദം.

ക്രിമിനലുകളും ഗുണ്ടകളും ആണെങ്കില്‍, വെടിയുതിര്‍ത്തത് അവരെ കൊല്ലാന്‍ ആരാണ് യുപിയിലെ ബിജെപി സര്‍ക്കാരിന് അധികാരം നല്‍കുന്നത്? മേല്‍പറഞ്ഞ വലിയ പട്ടിക യാദൃച്ഛികമോ സ്വാഭാവികമോ അല്ല ഈ സംഭവങ്ങള്‍ എന്ന് ഏതൊരാള്‍ക്കും വ്യക്തമാകുന്നതാണ്. ഈ എക്‌സ്ട്രാ ജുഡീഷ്യല്‍ എക്‌സിക്യൂഷന്‍ പരമ്പരയും ക്രിമിനല്‍ സംഘങ്ങളുടെ ഏറ്റുമുട്ടലും കൊലപാതകങ്ങളും വെടിവയ്പ്പും യുപിയില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നതിന്റെ നേര്‍സാക്ഷ്യമാണ്. പൊലീസ് നടത്തുന്ന കൊലപാതകങ്ങളെയാകെ മഹത്വവല്‍ക്കരിക്കാനും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഹീറോ ആയി വാഴ്ത്താനും നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ അങ്ങേയറ്റം അപകടകരമാണ്. അത്, ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുള്ള സംഘപരിവാറിന്റെ വെല്ലുവിളിയുമാണ്.

കുറ്റം ചെയ്യുന്നവര്‍ ആരായാലും അവരെ നിയമത്തിന്റെ മുന്നിലെത്തിക്കുകയും നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പു വരുത്തുകയുമാണ് ചെയ്യേണ്ടത്. നിയമവാഴ്ചയിലൂടെയാണ് ക്രിമിനലുകളെ അമര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ, കണ്ണിന് പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന അപരിഷ്‌കൃതവും, ഇന്ത്യന്‍ ഭരണഘടനാ വിരുദ്ധവുമായ ഈ വന്യമായ രീതി തിരഞ്ഞെടുക്കുന്നത് അംഗീകരിക്കാനാകില്ല. ഈ കിരാതമായ നടപടികളെ രാജ്യം ഒറ്റപ്പെടുത്തേണ്ടതുണ്ട്. യുപിയില്‍ നടന്ന സമാന സ്വഭാവമുള്ള എല്ലാ സംഭവങ്ങളുടെയും നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വഷണം നടത്തണം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഈ അന്വഷണം നടക്കണം. സ്‌റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് അരാജകത്വം അനുവദിക്കരുത്. ക്രിമിനലുകളെ നിയമപരമായി അടിച്ചമര്‍ത്തുകയാണ് വേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (26 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (52 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (6 hours ago)

Malayali Vartha Recommends