Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

അദാനിയുടെ കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി പറയുന്നു

17 APRIL 2023 06:17 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചെങ്കിലും അദാനിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എന്നാല്‍ അദാനിയാകട്ടെ തന്റെ കമ്പനികളിലെ നിക്ഷേകരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുന്നതുമില്ല. ഈ സാഹചര്യത്തില്‍ സെബിയും അദാനിയെ കൈവിട്ടിരിക്കുകയാണ്.
അദാനിയുടെ കമ്പനിയായ അദാനി എന്റര്‍പ്രൈസസില്‍ 20,000 കോടി രൂപ നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബി പറയുന്നു. വിവരാവകാശ നിയമ പ്രകാരം നിക്ഷേപകരുടെയും തുകയുടെയും അടിസ്ഥാനത്തിലുള്ള സബ്സ്‌ക്രിപ്ഷന്‍ വിശദാംശങ്ങളും എഫ്പിഒ റദ്ദാക്കാനുള്ള കാരണവും ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടിയായാണ് സെബി ഇക്കാര്യം അറിയിച്ചത്.

സെബി നല്കിയ വിശദീകരണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആ ഇരുതിനായിരം കോടിയുടെ ഷെല്‍ കമ്പനികളില്‍ പണം എത്തിയതെവിടെ നിന്നെന്ന ചോദ്യവും ഉയരുന്നുണ്ട്. കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് വിപണിയില്‍ നേട്ടവും കൊയ്യുന്നുണ്ട്. എന്നാല്‍ നിക്ഷേപകരുടെ വിവരമോ പണമെത്തിയ വഴിയോ അറിയില്ലെന്നാണ് സെബിയുടെ മറുപടി.

അദാനിയുടെ ഷെല്‍കമ്പനികളില്‍ നി്‌ക്ഷേപിച്ചിരിക്കുന്ന ഇരുപതിനായിരം കോടി രൂപ കള്ളപ്പണമാണെന്ന് ബിജെപി കേന്ദ്രനേതാക്കളും വിലയിരുത്തുന്നുണ്ട്. ഈ പണം കണ്ടെത്തി പാവങ്ങളുടെ അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യുന്നതിനെ കുറിച്ചും മോദിയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുത്തതായി  അറിയുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ഇതിന്‍മേല്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിപക്ഷത്തിന് അടിക്കാനുള്ള വടി കൊടുക്കുന്നതു പോലെയായി പോകുമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നുണ്ട്. രാജ്യത്തെ കള്ളപ്പണം കണ്ടെത്തി പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേയ്ക്ക് പതിനഞ്ച് ലക്ഷം രൂപ വീതം നല്കുമെന്ന തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം ഇതിലൂടെ നടപ്പാക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്. എന്തായാലും നിക്ഷകരുടെ ഉടമസ്ഥാവകാശം തെളിയിക്കപ്പെടാതെ കിടക്കുന്ന തുകയ്ക്ക് അദാനിയ്ക്കും അവകാശവാദമുന്നയിക്കാനാവില്ല. അതുകൊണ്ട് അത് കള്ളപ്പണത്തിന്റെ ഗണത്തില്‍ പെടുത്താമെന്നും അനുമാനിക്കുന്നു.

അദാനിയുടെ ഷെല്‍ കമ്പനികളില്‍ 20,000 കോടി രൂപ പെട്ടെന്ന് എത്തിയെന്നും പണം എവിടെ നിന്ന് വന്നുവെന്നും ആരുടെ പണമാണിതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ഈ കമ്പനികളില്‍ ചിലത് പ്രതിരോധ കമ്പനികളാണ്. എന്തുകൊണ്ടാണ് പ്രതിരോധ മന്ത്രാലയം ചോദ്യം ചോദിക്കാത്തതെന്നും രാഹുല്‍ ഗാന്ധി   ചോദ്യമുയര്‍ത്തിയിരുന്നു. അദാനിയുടെ ഷെല്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയവരുടെ വിശദവിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു.

ഷെല്‍ കമ്പനി ഡയറക്ടമാരില്‍ ഒരാള്‍ ചൈനക്കാരനാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. പ്രതിരോധ കരാറുകള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയില്‍ ചൈനക്കാരന്‍ എത്തിയത് എങ്ങനെയെന്ന ചോദ്യം മുഴച്ചു നില്ക്കുകയാണ്. രാഹുലിന്റെ ആരോപണത്തിന് അദാനി കമ്പനിയോ കേന്ദ്രസര്‍ക്കാരോ മറുപടി നല്കിയിട്ടില്ല. എന്നാല്‍ സെബിയുടെ വെളിപ്പെടുത്തല്‍ അദാനി കമ്പനിയില്‍ കള്ളപ്പണ നിക്ഷേപം നടത്തിയിരിക്കുന്നുവെന്ന കാര്യം വ്യക്തമാക്കുന്നതാണ്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയില്‍ വന്‍ തകര്‍ച്ച നേരിട്ടിരുന്നു. ഇതോടെ എഫ്.പി.ഒ പിന്‍വലിച്ചു. പ്രസന്‍ജിത് ബോസ് എന്നയാളാണ് ജനുവരി 31-നും ഫെബ്രുവരി എട്ടിനുമായി വിവരാവകാശ നിയമപ്രകാരം സെബിക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതിനു മറുപടിയില്ലാതായതോടെ പ്രസന്‍ജിത് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കി. ഇതോടെ സെബിയുടെ പക്കല്‍ ഇതുസംബന്ധിച്ച വിവരങ്ങളില്ലെന്ന് മറുപടി നല്‍കുകയായിരുന്നു.  ഓഹരിമൂല്യം പെരുപ്പിച്ച് കാട്ടി അദാനി ഗ്രൂപ്പ് ഓഹരി ഉടമകളെ വഞ്ചിച്ചെന്നായിരുന്നു അമേരിക്കന്‍ ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിഡന്‍ബര്‍ഗിന്റെ കണ്ടെത്തല്‍.

അതേസമയം, ഹിഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് കനത്ത പ്രഹരമാണ് അദാനിഗ്രൂപ്പിന് ഓഹരി വിപണിയില്‍ ഉണ്ടാക്കിയത്. ഒറ്റ ദിവസം കൊണ്ട് 90,000 കോടിയുടെ നഷ്ടമാണ് ഓഹരി വിപണയില്‍ ഉണ്ടായത്. ഹിഡന്‍ബര്‍ഗ് കണ്ടെത്തല്‍ നുണയാണെന്ന് പറഞ്ഞെങ്കിലും നഷ്ടം നികത്താനായില്ല.

അദാനി ഷെല്‍ കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ നേരിട്ടേറ്റടുക്കണമെന്ന ആവശ്യം ബിജെപിയുടെ വിവധ തലങ്ങളില്‍ നിന്നുയരുന്നുണ്ട്. അല്ലെങ്കില്‍ ഇരുപതിനായിരം കോടി രൂപ കണ്ടെത്തി സാധാരണക്കാര്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ പ്രതിപക്ഷം കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകളില്‍ മോദി ്അദാനി ബന്ധത്തെ ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. മോദിയുടെയും ബിജെപി നേതാക്കളുടെയും അഴിമതി പണമാണ് അദാനിയുടെ കമ്പനിയിലുള്ള ഇരുപതിനായിരം കോടി രൂപയെന്നും പ്രചരിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെയും ഇടത് പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ മുഴങ്ങി കേള്‍ക്കുന്നതും മോദി അദാനി ബന്ധവും ഷെ്ല്‍ കമ്പനികളിലെ നിക്ഷേപവുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (31 minutes ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (37 minutes ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (46 minutes ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (4 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (4 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (4 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (4 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (4 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (4 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (5 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (5 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (5 hours ago)

Malayali Vartha Recommends