ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്സ് കിട്ടി; വിനോദ സഞ്ചാരമേഖലയ്ക്കും അതിലുപരി അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിത്; സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്സ് കിട്ടിയ വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ ഈ വിവരം ഔദ്യോഗികമായി പ്രധാനമന്ത്രി തന്നെ പങ്കു വച്ചിരിക്കുകയാണ്. ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്സ് അനുമതി കിട്ടിയ വാർത്തയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. വിനോദ സഞ്ചാരമേഖലയ്ക്കും അതിലുപരി അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രി ഈ സന്തോഷ വാർത്ത അറിയിച്ചത്. ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി തയ്യാറാക്കുന്നത് . ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്, സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ്.
വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കൂടാതെ സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ തുങ്ങിയ രാജ്യങ്ങളിൽ നിന്നും ശബരിമലയിലേക്ക് തീർത്ഥാടകർക്ക് യാത്ര വളരെ എളുപ്പമാകുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.
മാത്രമല്ല ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ, ശബരിമലയിലേക്ക് എത്തുന്ന വിദേശ തീർത്ഥാടകരുടെ എണ്ണം കൂടുകയും ചെയ്യും. നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം പേരും നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോ മീറ്റർചുറ്റളവിൽ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. വിമാനത്താവളം ഏറെയും ഗുണം ചെയ്യുന്നത്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികൾക്കാണ്.
മാത്രമല്ല കുമരകം, മൂന്നാർ, തേക്കടി, വാഗമൺ വിനോദ സഞ്ചാരമേഖല കൂടുതൽ പ്രവർത്തനക്ഷമമമാകുകയും ചെയ്യും. സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടേയും മറ്റ് കാർഷിക ഉത്പന്നങ്ങളുടെയും കയറ്റുമതി വളരെ വേഗത്തിൽ തന്നെ ചെയ്യാൻ സാധിക്കും. കോട്ടയം എരുമേലി റോഡ്, എരുമേലി പത്തനംതിട്ട സംസ്ഥാനപാത, കൊല്ലം-തേനി ദേശീയ പാത, തുടങ്ങിയവും അടുത്തുള്ളത് അനുബന്ധ ഗാതാഗതത്തിനും പ്രയോജനപ്പെടുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha
























