സാക്കിര്‍ നായിക്കിനെ പോലുള്ള തീവ്രവാദി നേതാക്കളുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായി റാഡിസ്റ്റുകളായി മാറുന്ന യുവാക്കളില്‍ ഒരാള്‍ മാത്രമാണ് ഷാരൂഖ് സെയ്ഫി. സെയ്ഫിയുടെ ശ്രമം പരാജപ്പെട്ടെങ്കില്‍ അത് ഏറ്റെടുത്ത് നടത്താന്‍ അണിയറയില്‍ പലരും ഒരുക്കം നടത്തുന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍

ഷാരൂഖ് സെയ്ഫിയെന്ന ഇരുപത്തിയേഴ് വയസുകാരന്‍ ലക്ഷ്യമിട്ടുവന്ന തീവണ്ടി അട്ടിമറിയോ കൂട്ടക്കോലപാതകങ്ങളോ നടക്കാതെ പോയതില്‍ കേരളീയരായ നമ്മളോരോരുത്തരും സമാശ്വസിക്കുകയാണ്. നാല് ലിറ്റര്‍ പെട്രോള്‍ കൊണ്ട് ചെയ്യാവുന്നതിനപ്പുറമുള്ള ഭീകര തയ്യാറെടുപ്പുമായെത്തിയ തീവ്രവാദിയുടെ കൂട്ടക്കൊല പദ്ധതി ഭാഗ്യം കൊണ്ടു മാത്രമാണ് പൊളിഞ്ഞതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
തികഞ്ഞ തീവ്രവാദിയായ ഷാരൂഖ് ദിവസങ്ങളുടെ ആസൂത്രണത്തിന് ശേഷം നടത്തിയ ആക്രമണമാണ് ട്രെയിനിലുണ്ടായതെന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സാക്കിര്‍ നായിക്കിനെ പോലുള്ള തീവ്രവാദി നേതാക്കളുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായി റാഡിസ്റ്റുകളായി മാറുന്ന യുവാക്കളില്‍ ഒരാള്‍ മാത്രമാണ് ഷാരൂഖ് സെയ്ഫി. സെയ്ഫിയുടെ ശ്രമം പരാജപ്പെട്ടെങ്കില്‍ അത് ഏറ്റെടുത്ത് നടത്താന്‍ അണിയറയില്‍ പലരും ഒരുക്കം നടത്തുന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.
തീവ്രമത നിലപാടുകളുള്ള യുവാക്കളെ കണ്ടെത്തി നിരീക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസഥാന പോലീസ് മേധാവികള്‍ക്ക് നല്കിയിരിക്കുകയാണ്. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് മാറിനടക്കുന്ന ചെറുപ്പക്കാരാണ് അധികവും സാക്കിര്‍ നായിക്കിനെ പോലുള്ള മതാന്ധകന്‍മാരുടെ വാക്കുകളെ വിശ്വസിച്ച് തീവ്രവാദത്തിലേയ്ക്ക് ഇറങ്ങി തിരിക്കുന്നതെന്നും വ്യക്തമായിരിക്കുകയാണ്.
സാക്കിര്‍ നായിക്കിന്റെ വീഡിയോകള്‍ സ്ഥിരമായി കാണുന്നവര്‍ക്ക് ഉണ്ടാവുന്ന എല്ലാവധി മാനസിക പരിവര്‍ത്തനങ്ങളും, ഷാറൂഖ് സെയ്ഫിക്കും ഉണ്ടായിരുന്നു. അടുത്ത കാലം വരെ അടിച്ചുപൊളിച്ച് ജീവിച്ചിരുന്ന ഇയാള്‍ പൊടുന്നനെ കടുത്ത മത വിശ്വാസിയാവുകയും അഞ്ചു നേരം നിസ്‌ക്കാരം തുടങ്ങുകയുമായിരുന്നു. കണ്ണില്‍ നോക്കി മതപരിവര്‍ത്തനം നടത്താന്‍ കഴിയുന്ന ആള്‍ എന്നാണ് മുബൈ സ്വദേശിയായ ഡോ. സാക്കിര്‍ നായിക്കിനെ കുറിച്ച് നേരത്തെ വിലയിരുത്തിയിരിക്കുന്നത്. സാക്കിറിന്റെ പ്രഭാഷണങ്ങള്‍ നിരന്തരമായി കേള്‍ക്കുവരില്‍ പലരും, തീവ്രവാദത്തിലേക്കാണ് ചെന്ന് എത്തിയിരിക്കുന്നതെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ട്രെയിനില്‍ അക്രമം നടത്തി മ്ുങ്ങിയ ഷാരൂഖ് സെയ്ഫിയുടെ കൈവശമുണ്ടായിരുന്ന ബാഗ് അബദ്ധത്തില്‍ നഷ്ടപ്പെട്ടതല്ലെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. ബാഗില്‍ നിന്നും പെട്രോള്‍ നിറച്ച കുപ്പിയും, ഓഫാക്കിയ മൊബൈല്‍ ഫോണും, റൈറ്റിംഗ് പാഡുമാണ് ലഭിച്ചത്. റൈറ്റിംഗ് പാഡില്‍ വ്യക്തമായി ഷാരൂഖ് സെയ്ഫി കാര്‍പെന്റര്‍ എന്ന പേരും, ്‌യൂട്യൂബ് ചാനലിന്റെ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു. ട്രെയിനില്‍ വന്‍ അഗ്നി ബാധയുണ്ടായാലും ബാഗ് കത്തി നശിക്കാത്തത്ര ദൂരത്താണ് ഉപേക്ഷിച്ചിരുന്നത്. അതായത് ട്രെയിന്‍ തീവെയ്പ് കേസിന്റെ അന്വേഷണം നേരെ തന്നിലേയ്ക്ക് തന്നെ എത്തുകയെന്ന ലക്ഷ്യമാണ് ഷാരൂഖിനുണ്ടായിരുന്നത്.
മറ്റൊരു തരത്തിലും അന്വേഷണം വ്യതിചലിക്കാതെ തന്നില്‍ തന്നെ എത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ബാഗ് ഉപേക്ഷിച്ചു പോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാഗിലുള്ള വിവരങ്ങളുടെ തുമ്പ് പിടിച്ച് പോലീസ് ,ഷെഹീന്‍ബാഗിലെത്തട്ടേയെന്ന് തീരുമാനിച്ചാണ് ഷാരൂഖ് കേരളം വിട്ടത്. എന്നാല്‍ ഷെഹീന്‍ബാഗില്‍ എത്തുന്നതിന് മുന്‍പേ തന്നെ പിടിയിലായി. ഷെഹീന്‍ബാഗ് പ്രദേശത്തെ തീവ്രവാദ നിലപാടുകള്‍ക്ക് തന്റെ പ്രവൃത്തി ശക്തി പകരുമെന്നും അയ്യാള്‍ ധരിച്ചിരുന്നു.ഷഹീന്‍ബാഗിലെ പല ചെറുപ്പക്കാരുടെയും ആരാധന മൂര്‍ത്തിയാണ് സാക്കിര്‍നായിക്കിനെ പോലുള്ള പ്രഭാഷകന്‍മാരെന്ന കാര്യവും വ്യക്തമാണ്. ബാഗ് ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ സംശയത്തിന്റെ മുനവെച്ച് പോലീസ് നിരവധി പേരെ കേസില്‍പെടുത്തുമെന്നും, പലരേയും പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഷാരൂഖ് മനസിലാക്കിയിരുന്നു. അല്ലെങ്കില്‍ അയ്യാള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം അതായിരിക്കാമെന്നും അനുമാനിക്കുന്നുണ്ട്.
പ്രഭാഷണങ്ങള്‍ കേട്ടതു കൊണ്ട് ഒറ്റയ്‌ക്കെത്തി അക്രമം നടത്തി രക്ഷപ്പെട്ടു എന്നല്ല അര്‍ത്ഥമാക്കുന്നത്. ഷാരൂഖിന് പിന്നില്‍ വന്‍ ആസുത്രണവും ഗൂഡാലോചനയും നടന്നിട്ടുണ്ട്.
കേരളത്തില്‍ സഹായിച്ച നാലു പേര്‍ കസ്റ്റഡിയാലണെന്ന വിവരമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നു കൊണ്ടിരുന്നത്. അന്വേഷണം തന്നില്‍ തന്നെ നിറുത്താനുള്ള എല്ലാ അടവുകളും ഷാരൂഖ് പ്രയോഗിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























