കേന്ദ്രം സത്യവാങ്ങ്മൂലം സമർപ്പിക്കണം; ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് വ്യക്തമാക്കണം; മുല്ലപ്പെരിയാർ ഹർജിയിൽ നിർണായക നിർദേശവുമായി സുപ്രീംകോടതി

മുല്ലപ്പെരിയാർ ഹർജിയിൽ നിർണായക നിർദേശവുമായി സുപ്രീം കോടതി. കേന്ദ്രം സത്യവാങ്ങ് മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വാദത്തിനിടെ ജസ്റ്റിസ് എം ആർ ഷാ പറഞ്ഞത് ഡാമിൻ്റെ സുരക്ഷ സംബന്ധിച്ചുള്ളത് പ്രതീക്ഷയെന്നാണ്. ഡാം സുരക്ഷ നിയമത്തിന്റെ അടിസ്ഥാനത്തിൽ അതോറിറ്റി രൂപീകരിച്ചെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു.
ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത് നാല് അംഗങ്ങൾ അടങ്ങിയ അതോറിറ്റിയാണ് എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത് . ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ റീജിയണൽ ഡയറക്ടർ ആണ് സമിതിയുടെ ചെയർമാൻ അതോറിറ്റി രൂപീകരണത്തിന്റെ വിജ്ഞാപനം കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറിയിരിക്കുന്നത്.മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയിരിക്കുകയാണ്. കഴിഞ്ഞ മാസം സുപ്രീംകോടതിയിൽ റിപ്പോർട്ട് ജലകമ്മീഷൻ സമർപ്പിക്കുകയും ചെയ്തു.
ഡാമിൽ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ 2022 മെയ് ഒൻപതിനായിരുന്നു മേൽനോട്ടസമിതി പരിശോധന നടത്തിയത്. ഇരുസംസ്ഥാനങ്ങളിലേയും സാങ്കേതിക അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുകയാണ്. കേസ് പരിഗണിക്കുന്നത് ആഗസ്റ്റിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























