കേന്ദ്ര സര്‍ക്കാറിന്റെ ആണവ വകുപ്പിന് കീഴില്‍ ഡിഎഇ ഡിപിഎസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക്ക് എനർജി, ഡയറക്റ്ററേറ്റ് ഓഫ് പർച്ചയ്സ് & സ്റ്റോർസ് ഇപ്പോള്‍ ജൂനിയർ പർച്ചെയ്സ് അസിസ്റ്റന്റ്/ജൂനിയർ സ്റ്റോർക്കീപ്പർ തസ്തികയിലേക്ക് നിയമനം

കേന്ദ്ര സര്‍ക്കാറിന്റെ ആണവ വകുപ്പിന് കീഴില്‍ ഡിഎഇ ഡിപിഎസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക്ക് എനർജി, ഡയറക്റ്ററേറ്റ് ഓഫ് പർച്ചയ്സ് & സ്റ്റോർസ് ഇപ്പോള്‍ ജൂനിയർ പർച്ചെയ്സ് അസിസ്റ്റന്റ്/ജൂനിയർ സ്റ്റോർക്കീപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ജൂനിയർ പർച്ചെയ്സ് അസിസ്റ്റന്റ്/ജൂനിയർ സ്റ്റോർക്കീപ്പർ പോസ്റ്റുകളിലായി മൊത്തം 65 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 22 മുതല്‍ 2023 മേയ് 15 വരെ അപേക്ഷിക്കാം.
ജൂനിയർ പർച്ചെയ്സ് അസിസ്റ്റന്റ്/ജൂനിയർ സ്റ്റോർക്കീപ്പർ 65 ഒഴിവുകൾ ആണ് ഉള്ളത് നമ്പർ ഓഫ് വാക്കൻസീസ് എസ സി 23 , ഒബിസി 08 ഇ ഡബ്‌ള്യൂ എസ്, 22 യു ആർ 12 എന്നിങ്ങനെയാണ് ഒഴിവുകൾ.
ജൂനിയർ പർച്ചെയ്സ് അസിസ്റ്റന്റ്/ജൂനിയർ സ്റ്റോർക്കീപ്പർ – Level 4 (Rs.25500- Rs.81100)റോപായാണ് ശമ്പള സ്കെയിൽ ..18 മുതൽ 27 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം .പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്
1. നിയർ പർച്ചെയ്സ് അസിസ്റ്റന്റ്/ജൂനിയർ സ്റ്റോർക്കീപ്പർ –ഒഴിവിലേക്ക് ആവശ്യമായ യോഗ്യതകൾ ഇങ്ങനെയാണ്
(a) BSC സയൻസ് 60% മാർക്കോടെ ബിരുദം അല്ലെങ്കിൽ
(b) 60% മാർക്കോടെ കൊമേർസ് ബിരുദം
(c) അംഗീകൃത സ്ഥാപനത്തിൽ നിന്ന് 60% മാർക്കോടെ ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്ക്സ് / കമ്പ്യൂട്ടർ സയൻസ്
ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്.
അപേക്ഷകൻ ഓൺലൈനായി 200 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. എസ്‌സി/എസ്ടി, വനിതാ ഉദ്യോഗാർത്ഥികൾ, വിമുക്തഭടൻമാർ, പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾ എന്നിവരെ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരിക്കൽ അടച്ച ഫീസ് റീഫണ്ട് ചെയ്യപ്പെടാത്തതും കൈമാറ്റം ചെയ്യാനാകാത്തതും ആണ്
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മേയ് 15 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
https://www.facebook.com/Malayalivartha
























