വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയില്‍വേ മേഖല വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തമായ നിര്‍ദേശമുണ്ട്. ഒന്നാംഘട്ടത്തില്‍ ഒന്നര വര്‍ഷംകൊണ്ട് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ സൗകര്യം ഒരുക്കും. രണ്ടാം ഘട്ടത്തില്‍ 130 കിലോമീറ്ററാകും വേഗം.
ചെയര്‍ കാര്‍, സ്ലീപ്പര്‍, വന്ദേ മെട്രോ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണു വന്ദേ ഭാരതിലുള്ളത്. ഡിസംബറോടു കൂടി സ്ലീപ്പര്‍ കോച്ചുകള്‍ വരും. 500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് ചെയര്‍കാര്‍ ഉപയോഗിക്കും. അതില്‍ കൂടുതല്‍ ഉള്ള സര്‍വീസുകള്‍ക്കായിരിക്കും സ്ലീപ്പര്‍. നഗരങ്ങളിലായിരിക്കും വന്ദേ മെട്രോ സര്‍വീസ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ഒപ്പമുണ്ടായിരുന്നു.
ചില സ്ഥലങ്ങളില്‍ വളവ് നികത്തേണ്ടി വരും. അതിന് സ്ഥലം ഏറ്റെടുക്കണം. ഇതിന് രണ്ട് മൂന്ന് വര്‍ഷം വേണ്ടിവരും. 160 കിലോമീറ്റര്‍ വേഗമാക്കുകയാണു ലക്ഷ്യം. അതിന് ഡിപിആര്‍ തയാറാക്കണം. തിരുവനന്തപുരത്ത് ചെറിയ പദ്ധതികള്‍ നടപ്പാക്കി സമഗ്രമായ വികസനം കൊണ്ടുവരാനാണ് നീക്കം. ഇതിനായി ട്രാക്ക് വികസനം നടപ്പാക്കും. 166 കോടി രൂപ ഇതിനായി അനുവദിക്കും. നേമം- കൊച്ചുവേളി പാത വികസിപ്പിക്കും. സ്‌റ്റേഷനുകള്‍ വികസിപ്പിച്ച് പുതിയ പേരുകളും നമ്പറുകളും നല്‍കും. എറണാകുളം മുതല്‍ കായംകുളം വരെ ട്രാക്കില്‍ വലിയ വികസനമാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha
























