ദേശീയ പാതയില്‍ ട്രക്കില്‍ നിന്ന് ടയര്‍ ഊരിവീണ് 21 കാരന് ദാരുണാന്ത്യം

ദേശീയ പാതയില്‍ ട്രക്കില്‍ നിന്ന് ടയര്‍ ഊരിവീണ് 21 കാരന് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. ഹൈവേയില്‍ ട്രക്കില്‍ നിന്ന് ഊരിയ ടയര്‍ വീണാണ് യുവാവ് മരിച്ചത്. 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ അച്ഛനാണ് 21 കാരനായ ക്ലേടണ്‍ വോണി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കാമുകിക്കും അപകടത്തില്‍ പരിക്കേറ്റെങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ 4 മാസം പ്രായമുള്ള കുട്ടി അപകട സമയത്ത് ഒപ്പമുണ്ടാകാതിരുന്നത് ഭാഗ്യമായെന്നാണ് ഏവരും പറയുന്നത്. 18 ചക്രങ്ങളുള്ള ട്രക്കില്‍ നിന്നാണ് ടയര്‍ റോഡില്‍ വീണത്. ട്രക്കില്‍ നിന്ന് ടയര്‍ പറന്നുവന്ന് ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























