സിൽവർലൈൻ പദ്ധതിയെ കുറിച്ചുള്ള പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല; അത് ഒരു അടഞ്ഞ അധ്യായമല്ല; മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച നടക്കും; ഇക്കാര്യം പിന്നീട് വിശദമായി പറയാം; നിർണായക പ്രതികരണവുമായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്

സിൽവർലൈൻ പദ്ധതിയെ കുറിച്ചുള്ള പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. അത് ഒരു അടഞ്ഞ അധ്യായമല്ല എന്ന പ്രതീക്ഷ നൽകുന്ന വാക്കുകൾ ആണ് ഇപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച എന്ന സൂചനകളും കിട്ടുന്നുണ്ട്.
കേന്ദ്ര സഹമന്ത്രി വി മുരളീധരനെ സാക്ഷിയാക്കിയാണ് കേന്ദ്ര റെയിൽവെ മന്ത്രി സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന പ്രതീക്ഷ നൽകിയിരിക്കുന്നത്. കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസിന്‍റെ കാര്യ വിവരങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സിൽവർ ലൈൻ പദ്ധതിയിലും പ്രതീക്ഷ നൽകിയത് . സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമെന്ന് ആര് പറഞ്ഞു എന്ന് അദ്ദേഹം എടുത്തു ചോദിച്ചു.
മുഖ്യമന്ത്രിയുമായി വൈകാതെ ചർച്ച നടക്കുമെന്നും ഇക്കാര്യം പിന്നീട് വിശദമായി പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തായാലും സിൽവർ ലൈൻ പദ്ധതി അടഞ്ഞ അധ്യായമല്ല അത് ഉണ്ടാകും എന്ന കാര്യം തന്നെയാണ് മന്ത്രിയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് അത്തരത്തിൽ ഒരു പ്രതീക്ഷ തന്നെയാണ് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയിരിക്കുന്നത്. നമുക്കറിയാം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇവിടെ ഉണ്ടായ കോലാഹലങ്ങളെ കുറിച്ച് എല്ലാം നമുക്ക് അറിയാവുന്നതാണ്.
നാട്ടുകാരുടെ പ്രതിഷേധം കേറലിന്റെ മഞ്ഞക്കുറ്റികൾ എടുത്ത് തോട്ടിൽ കളയൽ ഇത്തരത്തിൽ വമ്പൻ പ്രതിഷേധവും ജനാരോക്ഷവുമായിരുന്നു കെ റെയിലുമായി ബന്ധപ്പെട്ട് കേരളത്തിൽ അരങ്ങേറിയത്. ജനങ്ങളുടെ പ്രതിഷേധത്തിന് ഒടുവിലാണ് കേ റയിൽ എന്ന സ്വപ്നം താൽക്കാലത്തേക്ക് സർക്കാർ മാറ്റുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.എന്തായാലും കേറയിൽ വരുമെന്ന് തന്നെയാണ് റെയിൽവേ മന്ത്രിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























