രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രി അമിത്ഷാ കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുമായി കൂടിക്കാഴ്ച നടത്തി; മന്ത്രിമാരും ബിജെപി നേതാക്കളും നിയമമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്ന തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്നിലേക്കില്ല എന്ന് തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും. അത്തരത്തിൽ ഉള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രി അമിത്ഷാ കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ ഉന്നതതല യോഗമായിരുന്നു ഇതെന്നതും ശ്രദ്ധേയമായ കാര്യമാണ്. വരുന്ന വർഷകാല ലോക്‌സഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ കൊണ്ടു വരാനുള്ള സാധ്യതകൾ കേന്ദ്രം ചോദിച്ച് അറിയുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
മന്ത്രിമാർക്ക് പുറമേ നിരവധി ബിജെപി നേതാക്കളും നിയമമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലായിരുന്നു ഏകീകൃത സിവിൽ കോഡ് എന്ന ആശയം ബിജെപി മുൻപോട്ട് വച്ചത്. ഇതിനായുള്ള ഉന്നതതല ചർച്ചകൾക്കാണ് അമിത് ഷാ തുടക്കമിട്ടിരിക്കുന്നത്. സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത് , കേന്ദ്രസർക്കാർ പാർലമെൻറിൽ നിയമനിർമാണത്തിലൂടെയാകും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയെന്നാണ്. ഏക വ്യക്തി നിയമം നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ 21-ാം നിയമക്കമ്മീഷനും പരിശോധിക്കുകയും ചെയ്തു.
അതേസമയം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം നടത്തുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി വിഷയം സജീവ ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിന് ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട് പുറത്ത് വരികയാണ് . ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha
























