മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം... ലോക്കോ പൈലറ്റ് മരിച്ചു... അഞ്ച് പേര്‍ക്ക് പരുക്ക്

മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ലോക്കോ പൈലറ്റ് രാജേഷ് പ്രസാദ് ആണ് മരിച്ചത്. ബിഹാര്‍ മുസാഫര്‍പൂര്‍ സ്വദേശിയാണ്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ട്രെയിനിന് തീപിടിക്കുകയായിരുന്നു. സിങ്പ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ബിലാസ്പൂര്‍ - കട്‌നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മധ്യപ്രദേശ് ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് 10 ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു.
അതേസമയം കല്‍ക്കരിയുമായി ബിലാസ്പൂരില്‍ നിന്ന് വന്ന ചരക്കുതീവണ്ടി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ചരക്കുതീവണ്ടിയുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചത്. മധ്യപ്രദേശിലെ കട്‌നിയിലേക്ക് പോകുകയായിരുന്ന തീവണ്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. കല്‍ക്കരിയുമായി നിര്‍ത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയുടെ പിന്നില്‍ ഇടിച്ചാണ് തീപിടിച്ചത്.
https://www.facebook.com/Malayalivartha
























