Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കര്‍ണ്ണാടകയില്‍ ബിജെപി പ്രതീക്ഷിക്കാത്ത രാഷ്ട്രീയ കൂറുമാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കന്നട രാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞ മുന്‍നിര നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ ചേക്കേറി

19 APRIL 2023 07:43 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

സോറി , ഇനി സീറ്റ് പ്രതീക്ഷിച്ച് കൂറുമാറി ആരം ഇങ്ങോട്ട് വരരുത് . കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ബിജെപിയുടെ കൂറുമാറ്റ രാഷ്ട്രീയത്തിന് കിട്ടിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ബിജെപിയെ ജനം അധികാരത്തില്‍ നിന്നകറ്റിയ സംസ്ഥാനങ്ങളില്‍ പോലും എംഎല്‍എ മാരെ കൂട്ടത്തോടെ കാലുമാറ്റിച്ച് പുതിയ സര്‍ക്കാരുണ്ടാക്കി കൊണ്ടിരിക്കുന്ന കാലത്ത് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ശ്രദ്ധേയമാണ്. കേരളത്തില്‍ സിപിഎമ്മും കാലുമാറ്റ കാര്യത്തില്‍ കേന്ദ്രത്തിലെ ബിജെപിയുടെ നയമാണ് പി്ന്‍തുടരുന്നത്. പേരിനെങ്കിലും ആരെങ്കിലും കാലുമാറി സിപിഎമ്മിലെത്തിയാല്‍ അദ്ദേഹത്തെ മഹാനായി കൊണ്ടു നടന്ന കൊട്ടിഘോഷിക്കുന്ന സിപിഎമ്മിനും ഇതൊരു പാഠം തന്നെയാണ്.

കര്‍ണ്ണാടകയില്‍ ബിജെപി പ്രതീക്ഷിക്കാത്ത രാഷ്ട്രീയ കൂറുമാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കന്നട രാഷ്ട്രീയത്തില്‍ പയറ്റി തെളിഞ്ഞ മുന്‍നിര നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ ചേക്കേറി. അവര്‍ക്കെല്ലാം കോണ്‍ഗ്രസ് മത്സരിക്കാന്‍ സീറ്റും നല്കി. ബിജെപിയില്‍ സീറ്റ് കിട്ടില്ലെന്നുറപ്പാകുമ്പോള്‍ മറുകണ്ടം ചാടുന്നവരെ ഉദ്ദേശിച്ചാണ് കോണ്‍ഗ്രസ് താല്കാലികമായി കാലുമാറ്റക്കാര്‍ക്കെതിരെ വാതിലടച്ചത്.മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണന്‍ സാവദിയുമെത്തിയതോടെ ഇനി മറ്റുപാര്‍ട്ടികളില്‍നിന്നു വരുന്ന നേതാക്കളെ സ്വീകരിക്കുന്നതു നിര്‍ത്താമെന്ന് കോണ്ഡഗ്രസ് തീരുമാനിക്കുകയായിരുന്നു. സീറ്റ് തേടി വരുന്നവര്‍ക്ക് ഇനിമുതല്‍ അംഗത്വം നല്‍കില്ല. ജഗദീഷ് ഷെട്ടര്‍ കൂടി എത്തിയതോടെ വലിയ വിജയം നേടാനാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറയുന്നു.

മുന്‍മന്ത്രിമാരും എംഎല്‍എമാരുമായ 20ല്‍ അധികം പേരാണ് സ്വന്തം പാര്‍ട്ടി വിട്ട് ഇതിനകം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതില്‍ മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, ഉപമുഖ്യമന്ത്രി ലക്ഷ്മണന്‍ സാവദി, മുന്‍മന്ത്രിമാരായ, എസ്.ആര്‍. ശ്രീനിവാസ്, എച്ച്. നാഗേഷ്, എംഎല്‍എമാരായിരുന്ന ബാബുറാവു ചിഞ്ചാന്‍സൂര്‍, എന്‍.വൈ. ഗോപാലകൃഷ്ണ തുടങ്ങി പത്തുപേര്‍ക്കു സീറ്റ് നല്‍കി.

ഷെട്ടറിന്റെ വരവ് ബിജെപിയുടെ കേന്ദ്രങ്ങളില്‍ ഇടിച്ചുകയറാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. ലിംഗായത്ത് നേതാക്കള്‍ കൂടിയായ ഷെട്ടറിന്റെയും സാവദിയുടെയും സാന്നിധ്യം ബോംബെ കര്‍ണാടക മേഖലയില്‍ വലിയ മുന്നേറ്റത്തിനു സഹായിക്കും. ഇനി ഉപാധികളില്ലാതെ വരുന്നവരെ മാത്രമേ സ്വീകരിക്കൂ. ജഗദീഷ് ഷെട്ടറെ പാര്‍ട്ടിയിലെത്തിക്കുയെന്നതായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കം മുതല്‍ ലക്ഷ്യം വച്ചിരുന്നത്.

നാലു തവണ എംഎല്‍എയും മുന്‍ മന്ത്രിയുമായ എസ്.എ.രാമദാസിന് സീറ്റ് നല്‍കാതെ ബിജെപി മൂന്നാംഘട്ട പട്ടികയില്‍ നിന്നും ഒഴിവാക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.  കൃഷ്ണരാജയിലെ സിറ്റിങ് എംഎല്‍എയായ രാമദാസിനു പകരം ടി.എസ്.ശ്രീവത്സയാണ് ജനവിധി തേടുന്നത്. ഇവിടെ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്ന മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ എച്ച്.വി.രാജീവും പ്രതിഷേധത്തിലാണ്.നിരാശരുടെ എണ്ണം കൂടിയ ബിജെപിയില്‍ പുതിയ വിമതനായി രാമദാസ് മത്സരിക്കുമെന്നാണു സൂചന.  ഞാന്‍ എന്റെ മണ്ഡലത്തിലെ ജനങ്ങളെ കാണും. അവരുടെ അഭിപ്രായം അറിയാനായി ഒരു പെട്ടി സ്ഥാപിക്കും. ജനങ്ങളുടെ ഉപദേശപ്രകാരം ഭാവി പരിപാടികള്‍ തീരുമാനിക്കും'' ദേശീയ മാധ്യമത്തോടു രാമദാസ് പറഞ്ഞു. സീറ്റ് നിഷേധിച്ച ബിജെപി നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളികളുമായി രാമദാസിന്റെ വീടിനു മുന്നില്‍ അനുയായികള്‍ ഒത്തൂകൂടിയിരുന്നു.

സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ മൈസൂരു എംപി പ്രതാപ് സിംഹ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാമദാസിനെ കാണാന്‍ രാത്രിയില്‍തന്നെ വീട്ടില്‍ എത്തി. പക്ഷേ കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അനുവദിച്ചില്ല. ഇതിനിടെ, രാജിഭീഷണി മുഴക്കിയ എംപി കാരാഡി സംഗണ്ണയെ അനുനയിപ്പിക്കാന്‍ ബിജെപി മരുമകള്‍ക്കു സീറ്റ് നല്‍കി ഒതുക്കി. 2 മണ്ഡലങ്ങളിലെ സസ്‌പെന്‍സ് നിലനിര്‍ത്തി 10 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ട മൂന്നാം പട്ടിക പുറത്തിറക്കിയതോടെ, 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലും ബിജെപി സ്ഥാനാര്‍ഥികളായി. ആര്‍എസ്എസ്ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടിയോട് ഇടഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണു ബിജെപി നേതാക്കള്‍.ലിംഗായത്ത് വിഭാഗത്തിലെ പ്രധാന ബിജെപി മുഖങ്ങളിലൊന്നായിരുന്ന ഷെട്ടറിന്റെ കൂടുമാറ്റം വോട്ടുചോര്‍ച്ചയുണ്ടാക്കുമെന്നാണു കോണ്‍ഗ്രസിന്റെയും കണക്കുകൂട്ടല്‍.

ഈ സാഹചര്യത്തില്‍ ഇനി സീറ്റ് മോഹിച്ചു വരുന്നവരെ ഉള്‍ക്കൊള്ളെണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. വാതിലുകള്‍ തുറന്നിട്ടാല്‍ ബിജെപിയില്‍ നിന്നും വന്‍താരനിരയെ സമ്പാദിക്കാമെന്നിരിക്കെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ പാര്‍ട്ടി വിട്ടവരെ കുറിച്ച് ബിജെപി പരിതപിക്കുന്നില്ല. കര്‍ണ്ണാടകയില്‍ അധികാരം നിലനിറുത്താനായി ഏതറ്റംവരേയും പോകാനാണ് പാര്‍ട്ടിക്കാര്‍ക്ക് നല്കിയിരിക്കുന്ന നിര്‍ദ്ദേശം. കേരളത്തിലെ വന്ദേഭാരത് ട്രെയിനിന് അമിത പ്രധാന്യം നല്കിയതും, ക്രിസത്യന്‍ മിഷണറിമാരുമായുള്ള ചര്‍ച്ചകള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടു വന്നതും കര്‍ണ്ണാടക തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടു തന്നെയാണ്.

കോണ്‍ഗ്രസ് കൈകൊണ്ട കാലുമാറ്റതക്കാരെ ഇനി വേണ്ടെന്ന തീരുമാനം ബിജെപിയക്കും ഒരു പാഠമായി മാറേണ്ടതാണ്. എവിടെ നിന്ന് ആരു വന്നാലും സ്വീകരിക്കുകയോ , അല്ലെങ്കില്‍ മോഹന വാഗ്ദാനങ്ങള്‍ നല്കി അടര്‍ത്തിയെടുക്കുകയോ ചെയ്യുന്ന ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രഖ്യാപനം. എങ്കിലും കര്‍ണ്ണാടകയില്‍ മോദി മാജിക് പച്ചപിടിക്കുമെന്ന പ്രതീക്ഷ കൈവിടാതിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends