പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ആപ്പിള്‍ സിഇഒ ടിം കുക്ക് കൂടികാഴ്ച നടത്തി

ആപ്പിള്‍ സിഇഒ ടിം കുക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി കൂടികാഴ്ച നടത്തി. ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ വികസനവും ഭാവിയും സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. ടിം കുക്കുമായുള്ള ചര്‍ച്ച സന്തോഷം നല്‍കുന്നതാണെന്ന് നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമറിയിച്ചതായി ടിം കുക്കും ട്വിറ്ററില്‍ കുറിച്ചു.
കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായും ടിം കുക്ക് ഇന്ന് കൂടികാഴ്ച നടത്തി. ടിം കുക്കുമായുള്ള കൂടികാഴ്ച പലതലങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നാളെയാണ് ഇന്ത്യയിലെ ആപ്പിളിന്റെ രണ്ടാമത്തെ റീട്ടെയില്‍ സ്‌റ്റോര്‍ ദില്ലിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
https://www.facebook.com/Malayalivartha
























