കൊടും ഭീകരന്‍ യാസിന്‍ ഭട്‌കലിന് എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ

അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്‌കലിന് എന്‍.ഡി.എഫുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി( എന്‍.ഐ.എ). കേരളത്തിലെയും കര്‍ണാടകത്തിലെയും സംഘടനയുമായി ചേര്‍ന്ന് ഭട്‌കല്‍ പ്രവര്‍ത്തിച്ചു. ദുബായിലും കര്‍ണാടകത്തിലും താമസിക്കുമ്പോള്‍ പലതവണ സംഘടനയുമായി ബന്ധപ്പെട്ടതായും എന്‍.ഐ.എ പറയുന്നു. തെക്കേ ഇന്ത്യയില്‍ നടന്ന പല സ്‌ഫോടനങ്ങളിലും ഇയാള്‍ക്കു പങ്കുണ്ടെന്നും എന്‍.ഐ.എ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ ഡിഗ്നിറ്റി എന്ന സംഘടനയുമായും ഭട്‌കലിനു ബന്ധമുണ്ട്.
ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ ഗൊരഖ്‌പൂരില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
35-ഓളം ഭീകരാക്രമണങ്ങളില്‍ പ്രതിയായ യാസിന്‍ ഭട്‌കലിന് ബോധ്‌ഗയയില്‍ നടന്ന സ്‌ഫോടനങ്ങളിലും പ്രധാന പങ്കുണ്ടെന്ന് എന്‍.ഐ.എ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഭട്‌കലിന് എന്‍.ഡി.എഫുമായി ബന്ധമില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha