ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയില്‍ പിടിയില്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയില്‍ പിടിയില്‍. മൈലപ്ര സ്വദേശി മിഥുന്‍ രാജീവാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് പൊലീസ് .
ഡാന്‍സാഫ് ടീമിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് മിഥുന്‍ രാജീവ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി മിഥുന്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലാണ്.
ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനടക്കം പൊലീസ് നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം പ്രതി ബംഗളൂരുവിലേക്ക് പോയന്ന വിവരം ലഭിച്ചത് മുതല്‍ ഇയാളെ പ്രതീക്ഷ് കാത്ത് നില്‍ക്കുകയായിരുന്നു.
ബംഗളൂരൂവില്‍ നിന്ന് സ്വകാര്യ ബസിലാണ് മിഥുന്‍ പത്തനംതിട്ടയിലേക്ക് എത്തിയത്. റാന്നി മുതല്‍ ഡാന്‍സാഫ് ടീം ബസിനെ പിന്തുടര്‍ന്നു. മൈലപ്ര പള്ളിപ്പടിയില്‍ ഇയാള്‍ ഇറങ്ങിയ ഉടന്‍ പൊലീസ് പിടികൂടി.
ആദ്യം പ്രതി പൊലീസിനോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനോടും സഹകരിച്ചില്ല. ഒടുവില്‍ പിടിമുറുകിയെന്നുറപ്പായതോടെ എംഡിഎംഎ കയ്യിലുണ്ടെന്ന് സമ്മതിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗിലുണ്ടായിരുന്ന ബ്രഡ് പായ്ക്കറ്റിനുള്ളില്‍ ചെറിയ കവറുകളിലൊളിപ്പിച്ച 9.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നാര്‍ക്കോട്ടിക് ഡിവൈഎസ്പി കെ എ വിദ്യാധരന്റെയും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്ന് പ്രതി മൊഴി നല്‍കി. അവധിക്കാലമായതോടെ കൂടുതല്‍ വില്‍പ്പനയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഇയാള്‍ക്കൊപ്പമുള്ള മറ്റുള്ളവര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha
























