ഡി 1 കോച്ചില്‍ ഷാരൂഖ് നേരത്തെയും എത്തിയിരുന്നു. മുന്നിലും പിന്നിലും സഹായികള്‍ കേരളം തന്നെ ലക്ഷ്യം.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കുറിച്ചും അയ്യാളുടെ ദൗത്യത്തിനെ കുറിച്ചുള്ള ദുരൂഹതകള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണ്. കേരള പോലീസ് പത്ത് ദിവസം അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത കേസ് ഇപ്പോള്‍ എന്‍ ഐ എ യാണ് അന്വേഷിക്കുന്നത്. എന്‍ ഐ എയുടെ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് കണക്ക് കൂട്ടുന്നത്.
എന്നാല്‍ കേരളത്തില്‍ അക്രമ ദിവസം ആദ്യമായാണ് ഷാരൂഖ് എത്തിയതെന്ന കേരള പോലീസിന്റെ കണ്ടുപിടുത്തത്തെ അ്ട്ടിമറിക്കുന്ന തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഷാരൂഖ് നേരത്തെയും കേരളത്തില്‍ എത്തിയിരുന്നെന്ന വ്യക്തമായ നിഗമനമാണ് ഇപ്പോള്‍ എന്‍ ഐ എ കണ്ടെത്തയിരിക്കുന്നത്. ആ യാത്രയിലും അക്രമ ദിവസത്തെ യാത്രയിലും ഷാരൂഖിന് മുന്നിലും പിന്നിലും സഹായികള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ അക്രമം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയ്യാള്‍ കേരളത്തില്‍ വന്നു പോയതായി തന്നെയാണ് കണക്ക്കൂട്ടുന്നത്.
പ്രതി ഷാറുഖ് സെയ്ഫിയുടെ മൊഴികള്‍ പകുതിയിലേറെയും കള്ളമാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിപ്രാഥമിക നിഗമനം നടത്തിയിരിക്കുന്നത്. ചോദ്യംചെയ്യലില്‍ കേരളാ പൊലീസ് നേരിട്ട ഭാഷാ പ്രശ്‌നം പരിഹരിക്കാന്‍ എന്‍ഐഎ ഡല്‍ഹി സ്വദേശികളായ ചോദ്യം ചെയ്യല്‍ വിദഗ്ധരുടെ സേവനവും തേടിയിരിക്കുകയാണ്.
ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയാണെങ്കിലും ഷാറുഖ് സെയ്ഫിയുടെ സംസാര ശൈലി ഉത്തര്‍പ്രദേശിലേതാണ്. ഷാറുഖിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ജീവിതം, പഠനം, തൊഴില്‍ എന്നിവ സംബന്ധിച്ച വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കേരളം ലക്ഷ്യമിട്ടു ഷഹീന്‍ബാഗില്‍ നിന്നു പുറപ്പെട്ട ഷാറുഖിന്റെ യാത്രാവഴികളും ഇടയ്ക്കു ബന്ധപ്പെട്ടവരെയും വിശദമായി പരിശോധിക്കുന്നുണ്ട്.
തീവയ്പു നടത്തിയ ഏപ്രില്‍ 2നു മുന്‍പും ഒരുദിവസം ഷാറുഖ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ ഇതേ ലക്ഷ്യത്തോടെ സഞ്ചരിച്ചിട്ടുണ്ടെന്നും എന്‍ഐഎ കരുതുന്നു. തീവയ്ക്കാന്‍ ഈ ട്രെയിനിലെ ഡി1 കോച്ച് തന്നെ തിരഞ്ഞെടുക്കാനുള്ള കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നേരത്തെ എത്തിയപ്പോഴും അക്രമത്തിന് എത്തിയപ്പോഴും ഇയ്യാള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഷാറുഖിനു തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നു തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് അതേ ട്രെയിനിലെ യാത്രക്കാരായ 3 പേരുടെ മൃതദേഹം പാളത്തില്‍ കണ്ടെത്തിയതിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ട്രെയിന്‍ യാത്രക്കാരാരും കണ്ടിരുന്നില്ല മൂന്നു പേര്‍ പുറത്തേയ്ക്ക് വീഴുന്നത്. തികച്ചും സാധാരണക്കാരായ രണ്ടു പേരും ഒരു പിഞ്ചു കുഞ്ഞുമാണ് വീണ് മരിച്ചത്.ഷാറുഖ് സെയ്ഫിയെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനു ശേഷം സമര്‍പ്പിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
പ്രതി ഷാറുഖ് സെയ്ഫിക്കയ്ക്ക് സംസ്ഥാനാന്തര ബന്ധമുണ്ടെന്നും ഭീകരബന്ധം തള്ളാനാകില്ലെന്നും എന്‍ഐഎ ദക്ഷിണമേഖലാ ഡിഐജി കാളിരാജ് മഹേഷ്‌കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.യുഎപിഎയിലെ ഭീകരപ്രവര്‍ത്തനം സംബന്ധിച്ച 16-ാം വകുപ്പു ചുമത്തിയുള്ള എഫ്‌ഐആര്‍ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. ഷാറുഖ് സെയ്ഫിക്കു ചാവേര്‍ ആക്രമണത്തില്‍ പരിശീലനം ലഭിച്ചതായി രഹസ്യവിവരമുണ്ടെന്ന് എന്‍ഐഎ കേന്ദ്രങ്ങള്‍ പറയുന്നു. കേരള പൊലീസ് ചുമത്തിയ കൊലക്കുറ്റം, കൊലപാതകശ്രമം ഉള്‍പ്പെടെ എല്ലാ വകുപ്പുകളും എന്‍ഐഎ നിലനിര്‍ത്തി.
കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ പ്രവേശിപ്പിച്ചു. സിസിടിവി സംവിധാനമുള്ള ഏകാന്ത സെല്ലിലാണു പാര്‍പ്പിച്ചിരിക്കുന്നത്. പോലീസിനെ വട്ടംകറക്കിയ അനുഭവമുള്ളതിനാല്‍ പരിചയ സമ്പന്നരായ എന്‍ ഐ എ ഉദ്യോഗസ്ഥരായിരിക്കും ഷാരൂഖിനെ ഇനി ചോദ്യം ചെയ്യുക.
അന്വേഷണം തന്നില്‍ തന്നെ ഉറപ്പിച്ചു നിറുത്താനാണ് ഷാരൂഖും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഷാറൂഖ് പിടിയിലായ ശേഷം അയ്യാളുടെ ഫോണിലേയ്ക്ക് കേരളത്തില്‍ നിന്നു വന്ന ഫോണ്‍ കോളുകള്‍ പിന്‍തുടര്‍ന്നും പേലീസ് സമയം പാഴാക്കി.
ടിവിയില്‍ കണ്ട നമ്പറിലേയ്ക്ക് വെറുതെ വിളിച്ച് കളിച്ച പാലക്കാട്ടുകാരന്റെ പിന്നാലെ പാഞ്ഞതും യാഥാര്‍ത്ഥ്യം കണ്ടു പിടിക്കാനുള്ള ശ്രമം വിഫലമാക്കുകയായിരുന്നു. എന്തായാലും രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഷാരൂഖിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതറിയാന്‍. എന്‍.ഐ.എ. സംഘം വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ടു തന്നെ അന്വേഷണം മുന്നോട്ടു കൊണ്ടു പേകുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha
























