Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

അറുപതോളം മാഫിയകൾ. കൊന്നു തള്ളാൻ ലിസ്റ്റിട്ട് യോഗി സർക്കാർ... 500 കോടി പുറത്തേക്ക്! യോ​ഗിയെ വെടിവെക്കാൻ ടീം!

20 APRIL 2023 10:16 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

കുറ്റവാളികൾക്കോ മാഫിയകൾക്കോ ഉത്തർപ്രദേശിൽ വ്യവസായികളെ ഇനി ഭീഷണിപ്പെടുത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാഫിയാ നേതാവായിരുന്ന അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നാലെയായിരുന്നു യോഗിയുടെ പരാമർശം.

ഉമേഷ് പാൽ കൊലപാതക കേസിൽ പ്രതികളായിരുന്ന ഇവരെ പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മൂന്ന് പേർ ചേർന്ന് പൊലീസ് നോക്കി നിൽക്കെ വെടിവച്ചുകൊന്നത്. ഇതോടെ സംസ്ഥാനത്തെ നിയമവാഴ്ച തകർന്നുവെന്ന് രൂക്ഷവിമർശനം ഉയർന്നു. ക്രമസമാധാന നില തകർന്നുവെന്ന് വ്യാപക ആക്ഷേപം ഉയരുന്നതിനിടെയാണ് ചൊവ്വാഴ്ച യോഗി ഈ പ്രസ്താവന നടത്തിയത്.

കൂടാതെ, സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുന്ന ഗുണ്ടാസംഘങ്ങളെ പൂർണ്ണമായും അമർച്ച ചെയ്യാനുള്ള തീരുമാനവുമായി യോഗി സർക്കാരും, യുപി പോലീസും. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന 61 ഗുണ്ടാമാഫിയകളുടെ പുതിയ പട്ടികയാണ് യോഗി സർക്കാരിന്റെ നിർദേശ പ്രകാരം പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് തീരുമാനം.

ഭൂമി അനധികൃതമായി കൈവശം വയ്‌ക്കുന്നവരെയും സ്ത്രീകളെ അപായപ്പെടുത്തുന്നവരെയും ശക്തമായി നേരിടാനാണ് തീരുമാനം. ഇവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. സ്‌ത്രീകളുടെ പ്രശ്‌നത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഭരണാധികാരികളോടും പോലീസിനോടും മുഖ്യമന്ത്രി നിർദേശിച്ചു. ​​മാഫിയകളും, ​​ക്രിമിനലുകളും ​​ആരുടെയും ഭൂമി കൈവശപ്പെടുത്താൻ കഴിയില്ലെന്നും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

മദ്യ മാഫിയ, മൃഗക്കടത്ത്, വന മാഫിയ, ഖനന മാഫിയ, വിദ്യാഭ്യാസ മാഫിയ തുടങ്ങി സർക്കാർ തലത്തിൽ 61 മാഫിയകളുടെ പട്ടിക യുപി പോലീസ് തയ്യാറാക്കിയിട്ടുണ്ടെന്ന് ക്രമസമാധാന സ്പെഷ്യൽ ഡിജി പ്രശാന്ത് കുമാർ പറഞ്ഞു. 500 കോടി വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടാനും ലക്ഷ്യമിട്ടിട്ടുണ്ട്.

യോഗിയുടെ വാക്കുകൾ വൻ കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്. ‘‘ഇപ്പോൾ കുറ്റവാളികൾക്കോ മാഫിയകൾക്കോ ഫോൺ കോളിലൂടെ വ്യവസായികളെ ഭീഷണിപ്പെടുത്താൻ സാധിക്കില്ല. കലാപങ്ങൾക്ക് കുപ്രസിദ്ധി നേടിയ നാടായിരുന്നു ഉത്തർപ്രദേശ്. പല ജില്ലകളുടെയും പേര് പറഞ്ഞാൽ തന്നെ ആളുകൾ ഭീതിയിലാകും. ഇപ്പോൾ ഭയക്കേണ്ട സാഹചര്യമില്ല.

2012 മുതൽ 2017 വരെ 700 കലാപങ്ങളാണുണ്ടായത്. 2017 മുതൽ 2023 വരെ ഒറ്റ കലാപം പോലും ഉത്തർപ്രദേശിൽ ഉണ്ടായിട്ടില്ല. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നിട്ടില്ല. അങ്ങനെ ഒരു സാഹചര്യം പോലും ഉണ്ടായിട്ടില്ല. മുതൽ മുടക്കുന്നതിനും വ്യവസായം തുടങ്ങുന്നതിനും ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. സുശക്തമായ നിയമവാഴ്ചയാണ് ഉറപ്പു വരുത്തിയിരിക്കുന്നത്’’.– യോഗി പറഞ്ഞു.

എന്നാൽ 2017 മാർച്ചിൽ യോഗി ആദിത്യനാഥ് സർക്കാർ ആദ്യമായി അധികാരമേറ്റതിന് ശേഷം ഈ കാലയളവിനുള്ളിൽ 183 പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഗുണ്ടാസംഘത്തലവൻ ആതിഖ് അഹമ്മദിന്റെ 19 കാരനായ മകൻ അസദ് അഹമ്മദും സഹായിയും കൊല്ലപ്പെട്ടതാണ് അവസാനത്തെ സംഭവം. ഫെബ്രുവരി 24ന് നടന്ന ഉമേഷ് പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഏപ്രിലിൽ ആദ്യത്തെ 13 ദിവസത്തിനിടെ ഉത്തർപ്രദേശ് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൂടിയാണിത്.

അതിനിടെയിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരേ പോലീസ് കേസെടുത്തു. ജാര്‍ഖണ്ഡ് സ്വദേശിയായ അമന്‍രാജയ്ക്കെതിരെയാണ് കേസെടുത്തത്‌. യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ആദിത്യനാഥിനും ഉത്തര്‍പ്രദേശ് ഡി.ജി.പിയ്ക്കും മറ്റുദ്യോഗസ്ഥര്‍ക്കും ട്വിറ്ററിൽ ടാഗ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. യു.പി കോട്‌വാലി പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസെടുത്തതായി ഭഗ്പത് സി.ഐ ഡി.കെ. ശര്‍മ വ്യക്തമാക്കി.

അപ്പോഴാണ് മാഫിയകളെ തൂത്തെറിയുന്നതിൽ കൂടുതൽ കരുത്ത് വർധിപ്പിച്ചിരിക്കുന്നത്. സുൽത്താൻപൂർ നിവാസിയായ സുധാകർ സിംഗിന്റെ പേര് 61 മാഫിയകളുടെ പട്ടികയിലുണ്ട്. സുധാകർ മദ്യ മാഫിയയിലെ പ്രമുഖനാണ്. പ്രതാപ്ഗഡ്, സുൽത്താൻപൂർ, സമീപ ജില്ലകളിലെ ഏറ്റവും വലിയ അനധികൃത മദ്യം കടത്തുന്നയാളാണ്.

കഴിഞ്ഞ വർഷം ഇയാളുടെ കേന്ദ്രങ്ങളിൽ നിന്ന് കോടികൾ വിലമതിക്കുന്ന അനധികൃത മദ്യം പോലീസ് കണ്ടെടുത്തിരുന്നു. സുധാകറിന്റെ തലയ്‌ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം സൂക്ഷിച്ചിരുന്നു. സുധാകർ ഇപ്പോൾ ജയിലിലാണ്.

ആർക്കും അനീതി സംഭവിക്കാതിരിക്കാനും എല്ലാവരുടെയും ജീവിതത്തിലും നീതി കൊണ്ടുവരാനുമാണ് സർക്കാർ തീരുമാനമെന്ന് ഗോരഖ്നാഥ് ക്ഷേത്രത്തിൽ സംഘടിപ്പിച്ച ജനതാ ദർശനത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. പൊലീസ് അകമ്പടിയോടെ സഞ്ചരിക്കുന്ന ആളെ പൊതുസ്ഥലത്ത് വച്ച് വെടിവച്ചു കൊല്ലുന്ന സ്ഥിതിയാണ്.

അപ്പോൾ സാധാരണക്കാരുടെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ. അതീഖിനെ വെടിവച്ചു കൊന്നതോടെ ജനം ഭീതിയിലാണ്. ചിലർ മനപ്പൂർവം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സമാജ്‌വാദി പാർട്ടി കുറ്റപ്പെടുത്തി.

അതേസമയം, കൊള്ളത്തലവന്‍ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫും പോലീസ് കസ്റ്റഡിയില്‍ ഗുണ്ടകളുടെ വെടിയേറ്റു മരിച്ച സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്കെതിരെ നടപടി. ഷാഗഞ്ച് സീനിയര്‍ ഓഫീസര്‍ അശ്വനി കുമാര്‍ സിംഗ് അടക്കം അഞ്ച് പേരെ സസ്‌പെന്റ് ചെയ്തു.

രണ്ട് ഇന്‍സ്‌പെക്ടര്‍മാരും രണ്ട് കോണ്‍സ്റ്റബിള്‍മാരും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു. ഷാഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി. അതിഖിനെയും അഷ്‌റഫിനെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ മെഡിക്കല്‍ കോളജ് വരെ ഈ സ്‌റ്റേഷന്‍ പരിധിയിലാണ്.

ഏപ്രില്‍ 15ന് വൈകിട്ടാണ് വൈദ്യ പരിശോധനക്ക് കൊണ്ടുപോയ ഇരുവരേയും പോലീസിന്റെ കണ്‍മുന്നിലിട്ട് മൂന്നു ഗുണ്ടകള്‍ വെടിവച്ച് കൊന്നത്. ലവ്‌ലേഷ് തിവാരി, സണ്ണി സിംഗ്, അരുണ്‍ മൗര്യ എന്നിവരാണ് കൊലപാതകം നടത്തിയത്. പോലീസ് ഇവരെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇരട്ട കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (2 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (3 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (3 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (3 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (3 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (3 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (3 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (4 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (4 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (4 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (9 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (11 hours ago)

Malayali Vartha Recommends