ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം.... കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു, ഒരു സൈനികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് .
ഭിംബര്‍ ഗലിയില്‍ നിന്ന് പൂഞ്ചിലേക്ക് പോകുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണം നേരിട്ടത്. ആദ്യഘട്ടത്തില്‍ സൈനികവാഹനത്തിന് തീപിടിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. എന്നാല്‍ രാത്രിയോടെ സൈന്യം നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥീരികരിച്ചു. വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ വാഹനത്തിന് നേരെ വെടിവെയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സൈന്യം സംശയിക്കുന്നത്. രാഷ്ട്രീയ റൈഫിള്‍സിലെ ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഗുരുതരമായി പരുക്കേറ്റ ഒരു സൈനികനെ രജൌരിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം വളഞ്ഞ സൈന്യം ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയപാതയില്‍ ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചു.
കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ സംഭവത്തെ കുറിച്ച് പ്രതിരോധമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ആക്രമണത്തിന്റ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























