ട്രക്കിന് തീപിടിച്ചതിനെത്തുടർന്ന് ഇന്ത്യൻ സൈന്യത്തിന് ധീരരായ സൈനികരെ നഷ്ടപ്പെട്ട പൂഞ്ച് ജില്ലയിൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു; ഈ ദുരന്ത വേളയിൽ, ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം എന്റെ മനസ്സുമുണ്ടാകും; പൂഞ്ചിലെ തീവ്രവാദ ആക്രമണത്തിൽ ട്വീറ്റുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

കഴിഞ്ഞ ദിവസം പൂഞ്ചിൽ തീവ്രവാദ ആക്രമണം ഉണ്ടായി. ഇതോടെ ജമ്മു കശ്മീരിൽ കനത്ത ജാഗ്രത തുടരുകയാണ്. ജി 20 യുമായി ബന്ധപ്പെട്ടുള്ള പരിപാടി അടുത്ത മാസം ജമ്മു കശ്മീരിൽ സംഘടിപ്പിച്ചിരിക്കവെയാണ് ഇത്തരത്തിലൊരു ആക്രമണം ഉണ്ടയിരിക്കുന്നത്. കേന്ദ്ര സർക്കാർ വളരെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. ഈ വിഷയത്തിൽ നിർണായക ട്വീറ്റ് പങ്കു വച്ചിരിക്കുകയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; ട്രക്കിന് തീപിടിച്ചതിനെത്തുടർന്ന് ഇന്ത്യൻ സൈന്യത്തിന് ധീരരായ സൈനികരെ നഷ്ടപ്പെട്ട പൂഞ്ച് ജില്ലയിൽ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ഈ ദുരന്ത വേളയിൽ, എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം എന്റെ മനസ്സുമുണ്ടാകും എന്നാണ് പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല തീവൃവാദത്തിനു എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിന്‍റെ തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇതിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയും ചെയ്തു. എൻഐഎ സംഘം സ്ഥലത്ത് വൻ പരിശോധന കഴിഞ്ഞ ദിവസം തന്നെ ശക്തമാക്കിയിരുന്നു. അഞ്ച് സൈനികർ ആക്രമണത്തിൽ വീരമൃത്യു വരിച്ചു. പരിക്കേറ്റ സൈനികന്റെ നില ഇപ്പോൾ അതീവ ഗുരുതരമായിരിക്കുകകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തു എന്ന വിവരവും പുറത്ത് വരുന്നുണ്ട്.
അതേസമയം മറ്റൊരു സര്‍ജിക്കല്‍ അറ്റാക്ക് ഇന്ത്യ നടത്തുമോയെന്ന് ലോകം ഉറ്റു നോക്കുകയാണ്. ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സൈന്യം സ്ഥിരീകരിച്ചതോടെ ചര്‍ച്ചകള്‍ ആ വഴിക്കായി. കരസേനയുടെ ട്രക്കിന് നേരെ ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
തീവ്രവാദവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. ഭിംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലേക്ക് പോകുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണമുണ്ടായത്. ആദ്യഘട്ടത്തില്‍ സൈനികവാഹനത്തിന് തീപിടിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. എന്നാല്‍ രാത്രിയോടെ സൈന്യം നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥീരികരിക്കുകയായിരുന്നു.
വനമേഖലയില്‍ ഒളിച്ചിരുന്ന തീവൃവാദികൾ വാഹനത്തിന് നേരെ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് സൈന്യം സംശയിക്കുന്നത്. രാഷ്ട്രീയ റൈഫിള്‍സിലെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ രജൌരിയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശം വളഞ്ഞ സൈന്യം തീവ്രവാദികൾക്കായി തെരച്ചില്‍ തുടരുകയാണ്. ഭീകരര്‍ വനമേഖല വിട്ടു പോകാന്‍ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയപാതയില്‍ ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെച്ചു. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ സംഭവത്തെ കുറിച്ച് പ്രതിരോധമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ആക്രമണത്തിന്റ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി.
പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയില്‍ ജമ്മു കശ്മീര്‍. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരില്‍ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യത്തിന്റെ തെരച്ചില്‍ തുടരുകയാണ്. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.
https://www.facebook.com/Malayalivartha
























