തീവ്രവാദ ആക്രമണത്തിൽ ശക്തമായി തിരിച്ചടിക്കും; പൂഞ്ച് മേഖലയിൽ അടിമുടി വ്യാപക തിരച്ചിൽ നടത്തി സൈന്യം; ആകാശ മാർഗ്ഗമുള്ള നിരീക്ഷണവും ശക്തം; 7 തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തി; ഇപ്പോൾ കണ്ടെത്തിയ തീവ്രവാദികളാണ് ഈ മേഖലയിൽ ആക്രമണം നടത്തിയതെന്ന് സേന വൃത്തങ്ങൾ

കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ നടുക്കി പൂഞ്ച് മേഖലയിൽ തീവ്രവാദ ആക്രമണം ഉണ്ടായത്. നമ്മുടെ ഇന്ത്യൻ സൈനികരുടെ രക്തം കശ്മീരിന്റെ മണ്ണിൽ വീണ്ടും ചൊരിഞ്ഞിരിക്കുകയാണ്. ഇനിയും ഇത് സഹിക്കാൻ, ഈ ക്രൂരത വക വച്ച് കൊടുക്കാൻ നമ്മുടെ രാജ്യം, നമ്മുടെ സൈന്യം തയ്യാറല്ല. ഇപ്പോൾ ഇതാ അതിനിർണായകമായ ഒരു വിവരം തന്നെയാണ് പുറത്ത് വരുന്നത്. പൂഞ്ചിലെ തീവ്രവാദ ആക്രമണത്തിൽ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങി സൈന്യം. പൂഞ്ച് മേഖലയിൽ അടിമുടി വ്യാപക തിരച്ചിൽ നടത്തിയിരിക്കുകയാണ് സൈന്യം.
വ്യാപക തിരച്ചിലിൽ പൂഞ്ച് മേഖലയിൽ 7 തീവ്രവാദികളുടെ സാന്നിധ്യം കണ്ടെത്തിയെന്ന് സൈന്യം വ്യക്തമാക്കി. ഇപ്പോൾ കണ്ടെത്തിയ തീവ്രവാദികളാണ് ഈ മേഖലയിൽ ആക്രമണം നടത്തിയതെന്നും സേന വൃത്തങ്ങൾ അറിയിച്ചു. മാത്രമല്ല ആകാശ മാർഗ്ഗമുള്ള നിരീക്ഷണവും ശക്തമാക്കിയിരിക്കുകയാണ് സൈന്യം . തീവ്രവാദികൾ ഒളിച്ചിരുന്ന സ്ഥലം സൈന്യം വളഞ്ഞുവെന്ന സൂചന പുറത്ത് വരുന്നുണ്ട്.
എന്തായാലും നമ്മുടെ രാജ്യം വിട്ടുവീഴ്‍ചയ്ക്ക് തയ്യാറല്ല തിരിച്ചടിക്ക് ഒരുങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുകയാണ്, ഇനി എന്തും സംഭവിക്കാം. രാജ്യം ഉറ്റുനോക്കുകയാണ്. അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. എൻഐഎ സംഘം സ്ഥലത്ത് വൻ പരിശോധന കഴിഞ്ഞ ദിവസം തന്നെ നടത്തുകയുണ്ടായി .
അഞ്ച് സൈനികർ ആക്രമണത്തിൽ വീരമൃത്യു വരിച്ചിരുന്നു . പരിക്കേറ്റ സൈനികന്റെ നില ഇപ്പോൾ അതീവ ഗുരുതരമായിരിക്കുകകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തു എന്ന വിവരവും പുറത്ത് വരുന്നുണ്ട്. മറ്റൊരു സര്‍ജിക്കല്‍ അറ്റാക്ക് ഇന്ത്യ നടത്തുമോയെന്ന് ലോകം ഉറ്റു നോക്കിയിരുന്നു . ജമ്മുകശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സൈന്യം സ്ഥിരീകരിച്ചതോടെ ചര്‍ച്ചകള്‍ ആ വഴിക്കായി.
https://www.facebook.com/Malayalivartha
























