സങ്കടം അടക്കാനാവാതെ.... കര്‍ണ്ണാടകയിലെ ക്വാറിയില്‍ കാല്‍ വഴുതിവീണ് സൂപ്പര്‍വൈസറായ താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം....

കര്‍ണ്ണാടകയിലെ ക്വാറിയില്‍ കാല്‍ വഴുതിവീണ് സൂപ്പര്‍വൈസറായ താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം. കര്‍ണാടക ചാമരാജ് നഗര്‍ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറില്‍ സൂപ്പര്‍വൈസറായ താമരശ്ശേരി ചാടിക്കുഴി രാജി നിവാസില്‍ സജിന്‍ ഹരി (34) ആണ് മരിച്ചത്.
ക്വാറിയില്‍ താഴെ ജോലി ചെയ്തിരുന്ന ആള്‍ക്ക് മൊബൈല്‍ ഫോണില്‍ മുകളില്‍ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോള്‍ കാല്‍ വഴുതി താഴേക്ക് പതിച്ചതാണ് അപകടം.
പിതാവ്: എസ്.എം. സെല്‍വരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്‌കൂള്‍) ഭാര്യ: അഞ്ജു.മകള്‍: ഇഹലക്ഷ്മി. സംസ്‌കാര ചടങ്ങുകള്‍ നടന്നു.
"
https://www.facebook.com/Malayalivartha
























