അപകീര്‍ത്തി കേസിലെ വിധിക്ക് പിന്നാലെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും...

അപകീര്‍ത്തി കേസിലെ വിധിക്ക് പിന്നാലെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. സെന്‍ട്രല്‍ ഡല്‍ഹിയിലെ തുഗ്ലക് ലെയ്‌നിലുള്ള വസതി ഇന്ന് രാവിലെ ഒഴിയുമെന്നാണ് സൂചനകള്‍.
സാധനങ്ങള്‍ ഇന്നലെയോടെ ഇവിടെനിന്ന് നീക്കി. എങ്ങോട്ടേക്കാകും രാഹുല്‍ഗാന്ധി മാറുക എന്നകാര്യത്തില്‍ വ്യക്തതയില്ല. മാര്‍ച്ച് 27നാണ് വസതി ഒഴിയാനാവശ്യപ്പെട്ട് രാഹുലിന് നോട്ടീസ് ലഭിച്ചത്. ഞായറാഴ്ച വരെയാണ് ലോക്‌സഭാ ഹൗസിങ് പാനല്‍ വസതി ഒഴിയാനായി രാഹുലിന് സമയം നല്‍കിയിട്ടുള്ളത്.
2004ല്‍ എംപി ആയ രാഹുല്‍ഗാന്ധി 2005 മുതല്‍ ഇതേ വസതിയിലാണ് താമസിക്കുന്നത്. അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്.
വിധിക്കെതിരെ രാഹുല്‍ ?ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. രാഹുല്‍ കുറ്റക്കാരനാണെന്ന വിധി സെഷന്‍സ് കോടതി സ്റ്റേ ചെയ്തില്ല. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും.
"
https://www.facebook.com/Malayalivartha
























