ആക്രമണത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേർ എൻഐഎ കസ്റ്റഡിയിൽ; സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളിൽ നിന്നും തീവ്രവാദികൾ വെടിയുതിർത്തുവെന്ന് കണ്ടെത്തൽ; ചൈനീസ് വെടിയുണ്ടകൾ കണ്ടെത്തി

പൂഞ്ചിലെ തീവ്രവാദ ആക്രമണത്തിൽ നിർണായക നീക്കം നടത്തി സൈന്യം. അന്വേഷണത്തിൽ, ആക്രമണത്തിൽ പങ്കെടുത്തെന്ന് സംശയിക്കുന്ന 12 പേരെ എൻഐഎ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്, സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളിൽ നിന്നും തീവ്രവാദികൾ വെടിയുതിർത്തുവെന്നാണ്. തീവ്രവാദികൾ എണ്ണത്തിൽ കൂടുതലുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഈ സ്ഥലത്ത് നിന്നും ചൈനീസ് വെടിയുണ്ടകൾ കണ്ടെത്തി. തീവ്രവാദികൾ ഭീകരർ ചൈനീസ് വെടിയുണ്ടകളുപയോഗിച്ചുവെങ്കിൽ അയൽ രാജ്യത്തിന്റെ പിന്തുണയോടെയെത്തിവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. സൈനികരുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കുകയാണ്. ഇന്നലെ രജൗരിയിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിക്കുകയുണ്ടായി. രാത്രിയോടെ ഭൗതിക ശരീരം ജന്മനാടുകളിലേക്ക് കൊണ്ടുപോയി. തീവ്രവാദ ആക്രമണത്തിൽ എൻഐഎ അന്വേഷണം ശക്തമാക്കിയിട്ടുണ്ട് .
ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി വനമേഖലയിൽ തെരച്ചിൽ തുടരുകയാണ് . വനമേഖലയിലെ ഗുഹകളിൽ ഇവർ ഒളിച്ചിരിക്കുന്നതായിട്ടുള്ള വിവരവും പുറത്ത് വരുന്നുണ്ട്. . പൂഞ്ചിൽ കഴിഞ്ഞ ദിവസം സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു . ഒരു സൈനികൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























