ഇന്ത്യൻ അതിർത്തിയിൽ കുതിച്ചെത്തി പാകിസ്ഥാൻ പൗരൻ ; വളഞ്ഞിട്ട് പൂട്ടി ബിഎസ്എഫ്; അബദ്ധത്തിൽ ഇന്ത്യയിലേക്ക് കടന്നു വന്ന വയോധികനോട് ചെയ്തത്

ഇന്ത്യൻ അതിർത്തിയിൽ ഒരു ചെറു ഇല അനങ്ങിയാൽ പോലും വളരെ ഗൗരവത്തോടെയാണ് സൈന്യം ഉറ്റുനോക്കുന്നത്. നമുക്കറിയാം അത്രയും കടുത്ത സുരക്ഷയാണ് അവിടെ പാലിക്കുന്നത് . അങ്ങനെയിരിക്കവെയാണ് നടുക്കുന്ന ഒരു സംഭവം ഇന്ത്യൻ അതിർത്തിയിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ അതിർത്തിയിലേക്ക് ഒരു പാകിസ്ഥാൻ പൗരൻ കുതിച്ചെത്തി. തീർച്ചയായും ആശങ്കയുടെ നിമിഷങ്ങളായിരുന്നു അത്. പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിലേക്കാണ് പാക് പൗരൻ എത്തിയത്.
ഈ സംഭവത്തിൽ എന്തെങ്കിലും അസ്വഭാവികതയുണ്ടോ എന്ന സംശയമൊക്കെ ശക്തമായി. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ട് എന്താണ് സംഭവിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. അബദ്ധത്തിൽ ഇന്ത്യയിലേക്ക് കടന്നു വന്നതായിരുന്നു വയോധികൻ.
പാക് പൗരനെ വന്ന പോലെ തന്നെ മടക്കി അയക്കുകയും ചെയ്തു ബിഎസ്എഫ്. ഇന്ത്യൻ അതിർത്തി സംരക്ഷണ സേന പാക് റേഞ്ചേഴ്സിനാണ് ഇയാളെ കൈമാറിയത്.ഇയാൾ അബദ്ധത്തിൽ അതിർത്തി കടന്നതാണെന്നും സംഭവത്തിൽ അസ്വഭാവികയില്ലെന്നും മനസിലായതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് മടക്കി അയക്കാൻ ബിഎസ്എഫ് തീരുമാനിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ബിഎസ്എഫ് ഈ വിവരം അറിയിച്ചത്. എന്തായാലും സംഭവം അങ്ങനെ അവസാനിച്ചു.
സമാനമായ സംഭവം മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. ഫിറാസ്പൂർ ജില്ലയിൽ നിന്ന് അതിർത്തിമുറിച്ച് കടന്ന മറ്റൊരു പാക് പൗരനെയും ബിഎസ്എഫ് ഇത്തരത്തിൽ മടക്കി അയച്ചിരുന്നു. പാകിസ്താൻ കസ്തൂർ സ്വദേശി റഹ്‌മത്ത് അലി( 72) യെയാണ് സേന പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ അബദ്ധത്തിൽ അതിർത്തി കടന്നതാണെന്ന് മനസിലായി. ഇതോടെ തുടർന്ന് മടക്കി അയച്ചു .
നമുക്കറിയാം ഇപ്പോഴത്തെ ഒരു സാഹചര്യം വളരെ പരിതാപകരമാണ്. അപ്രതീക്ഷിതമായിട്ടാണ് രാജ്യത്ത് തീവ്രവാദ ആക്രമണമുണ്ടായത്. പൂഞ്ചിൽ സൈനീകർക്ക് നേരെയാണ് അക്രമണമുണ്ടായത്. ആ ഷോക്കിൽ നിന്നും രാജ്യം ഇതുവരെ മുക്തമായിട്ടില്ല. നമ്മുടെ ഇന്ത്യൻ സൈനികരുടെ രക്തം കശ്മീരിന്റെ മണ്ണിൽ വീണ്ടും ചൊരിഞ്ഞിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ കൂടിയാണ്, അതിർത്തിയിൽപാകിസ്താൻ പൗരനെ കണ്ടത്.
https://www.facebook.com/Malayalivartha
























