സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നീക്കം ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍... ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി-130ജെ വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ സജ്ജമായി നില്‍ക്കുന്നതായും ഇന്ത്യന്‍ നാവികസേനാക്കപ്പല്‍ ഐഎന്‍എസ് സുമേധ സുഡാന്‍ തീരത്തെത്തിയതായും കേന്ദ്ര വിദേശകാര്യമന്ത്രാലയം

സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നീക്കം ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി നാവികസേനയുടെ കപ്പല്‍ സുഡാന്‍ തീരത്ത് അടുത്തു.
ഐഎന്‍എസ് സുമേധയാണ് സുഡാന്‍ തീരത്ത് എത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്യോമസേനയുടെ രണ്ട് സി 130ജെ വിമാനങ്ങള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ എത്തി. സുഡാനില്‍ നിന്ന് സൗദിയില്‍ എത്തിയവരെ ഈ വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കുകയും ചെയ്യും.
വിദേശ പൗരന്‍മാരേയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാനായി സുഡാന്‍ സൈന്യം അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യയും രക്ഷാ ദൗത്യം ആരംഭിച്ചിരിക്കുന്നത്.
രക്ഷാ ദൗത്യത്തിന്റെ സുഗമമായ നടത്തിപ്പിനായി യുഎന്നുമായും, സൗദി, യുഎഇ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുമായും ചര്‍ച്ച പുരോഗമിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞദിവസം, സൗദി അറേബ്യ ഒരു സംഘം ഇന്ത്യാക്കാരെ ജിദ്ദയില്‍ എത്തിച്ചിരുന്നു. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് സൈന്യം എയര്‍ ലിഫ്റ്റ് ചെയ്ത് എതോപ്യയിലേക്ക് മാറ്റുകയും ചെയ്തു.
വ്യോമാക്രമണം ശക്തമായി തുടരുന്നതിനാല്‍, വ്യോമ മാര്‍ഗം വഴിയുള്ള രക്ഷാ ദൗത്യം അപകടം പിടിച്ചതാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. നാവിക സേനയുടെ കപ്പലില്‍ ആളുകളെ സൗദിയില്‍ എത്തിച്ചതിന് ശേഷം അവിടെനിന്ന് വിമാന മാര്‍ഗം നാട്ടിലെത്തിക്കാനാണ് ആലോചനയിലുള്ളത്.
"
https://www.facebook.com/Malayalivartha
























