പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിങ് ബാദല്‍ അന്തരിച്ചു.... പ്രകാശ് സിങ് ബാദലിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പടെ നിരവധി നേതാക്കള്‍

പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിങ് ബാദല്‍ അന്തരിച്ചു. 95 വയായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ആദ്ദേഹത്തെ മൊഹാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ .
അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിട്ടുണ്ട്. 1970-ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ലോക്‌സഭാ എം.പി. കൂടിയായിരുന്ന അദ്ദേഹം കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി സ്ഥാനം കൂടി വഹിച്ചിട്ടുണ്ട്. 1927 ഡിസംബര്‍ 8-ന് പഞ്ചാബിലെ മുക്ത്‌സൗര്‍ ജില്ലയിലെ മാലൗട്ടിന്റെ അടുത്തുള്ള അബുള്‍ ഖുരാനയിലായിരുന്നു ജനനം.
രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനാണ്. പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബീര്‍ സിങ് ബാദലിന്റെ പിതാവാണ്. 20ാം വയസിലാണ് അദ്ദേഹം ഗ്രാമ സര്‍പഞ്ച് ആയി തിരഞ്ഞെടുക്കപ്പെടുന്നത്.
1957-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം ആദ്യമായി എം.എല്‍.എ. ആയി. 43-ാം വയസില്‍ പഞ്ചാബ് മുഖ്യമന്ത്രിയായി, 1957-ലായിരുന്നു ഇത്. 13 തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം 11 തവണ ജയിച്ചിട്ടുണ്ട്. 1969 മുതല്‍ 2017 വരെ അദ്ദേഹം തുടര്‍ച്ചയായി വിജയം കൈവരിച്ചു.
"
https://www.facebook.com/Malayalivartha
























