നാവിക സേനയ്ക്ക് ഇരട്ടി കരുത്ത് പകരാൻ റഷ്യൻ അമേരിക്കൻ മിസൈലുകൾ.. 1400 കോടി ഇറക്കി കരുത്തനെ സ്വന്തമാക്കും! കണ്ണുതള്ളി പാക്കും ചൈനയും

സമുദ്ര മേഖലയിൽ കരുത്താർജ്ജിക്കാൻ നാവിക സേനാ കൂടുതൽ മിസൈലുകൾ വാങ്ങാനൊരുങ്ങുന്നതായി അധികൃതർ അറിയിച്ചു. നാവിക സേനയെ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നും കൂടുതൽ മിസൈലുകൾ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
അമേരിക്കയിൽ നിന്ന് ഹാർപൂൺ മിസൈലുകളും റഷ്യയിൽ നിന്ന് ക്ലബ് മിസൈലുകളും വാങ്ങാനാണ് നാവിക സേന തയ്യാറെടുക്കുന്നത്. ഇതിനായി 1,400 കോടിയിലധികം രൂപയുടെ ധനസഹായം നൽകുന്നത് സർക്കാർ പരിഗണനിയിലാണെന്നും അധികൃതർ അറിയിച്ചു. ഉയർന്ന പ്രഹര ശേഷിയുള്ള കപ്പൽ വേധാ മിസൈലുകളാണ് ഹാർപൂണും, ക്ലബും. എല്ലാ കാലാവസ്ഥയിലും ഈ മിസൈലുകൾ ശത്രുക്കൾക്ക് നേരെ പ്രയോഗിക്കാം.
അമേരിക്കയിൽ നിന്നും 20 ക്ലബ് മിസൈലുകളും, റഷ്യയിൽ നിന്നും ഹാർപൂൺ മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത് .ഇത് എല്ലാ കാലാവസ്ഥയിലും പ്രയോജനമുണ്ടാക്കുന്ന കപ്പൽ സംവിധാനമാണിത്. റഷ്യയിൽ നിന്നുള്ള ക്ലബ് മിസൈലുകൾ നാവികസേനയുടെ യുദ്ധക്കപ്പലുകളിലും സജ്ജമാക്കിയിട്ടുണ്ട്.
ബോയിങ് കമ്പനി നിർമ്മിക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ ഹർപൂൺ മിസൈലുകൾക്കൊപ്പം ഹർപൂൺ ജോയിന്‌റ് കോമൺ ടെസ്റ്റ് കിറ്റ്, മെയിന്‌റനൻസ് സ്‌റ്റേഷൻ, സ്‌പെയർ പാർട്‌സ് തുടങ്ങി നിരവധി സൗകര്യങ്ങളും ലഭ്യമാകും. റഷ്യയിൽ നിുള്ള ക്ലബ് മിസൈലുകൾ ഇന്ത്യൻ നാവികസേനയുടെ ഉപരിതല യുദ്ധക്കപ്പലുകളിലും അന്തർവാഹിനികളിലും സജ്ജീകരിക്കും. ക്ലബ് മിസൈലുകൾ പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഉപയോഗത്തിലുണ്ട്.
യുദ്ധ കപ്പലിലും അന്തർവാഹിനികളിലും ഒരുപോലെ ഉപയോഗിക്കാമെന്ന സവിശേഷത ക്ലബ് മിസൈലുകൾ വേറിട്ടതാക്കുന്നു. നിലവിൽ ഈ മിസൈലുകൾ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേയാണ് കൂടുതൽ മിസൈലുകൾ നാവിക സേന വാങ്ങുന്നത്. വെല്ലുവിളികൾ ഏറെയുള്ള ഇന്തോ- പസഫിക് മേഖലയിലായിരിക്കും ഈ മിസൈലുകൾ വിന്യസിക്കുകയെന്നാണ് സൂചന.
ഹാർപൂൺ മിസൈൽ സംവിധാനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി മിസൈലുകളുടെ അറ്റകുറ്റ പണികൾക്കായി സ്റ്റേഷൻ, സ്പെയർ, റിപെയർ ഉപകരണങ്ങൾ, ടെസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുൾപ്പെടെ സജ്ജീകരിക്കുന്നുണ്ട്. കൂടാതെ ഇതുപയോഗിക്കുന്നതിനുള്ള പരിശീലനം നാവിക സേന ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്യും. ഇന്ത്യ ഏറെ കാലമായി റഷ്യൻ ആയുധ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായാണ് യുഎസിൽ നിന്ന് വൻ തോതിലുള്ള ആയുധ ശേഖരം ആരംഭിച്ചത്.
https://www.facebook.com/Malayalivartha
























