മാവോയിസ്റ്റ് ആക്രമണം... 11 സുരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു....

ഛത്തീസ്ഗഢിൽ മാവോവാദി ആക്രമണത്തിൽ 11 ജവാന്മാർക്ക് വീരമൃത്യു. ഏതാനും ജവാന്മാർക്ക് ഗുരുതരമായ പരിക്കുണ്ട്. സുരക്ഷാസേനാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. ദന്തേവാഡയിൽ മാവോവാദികൾ നടത്തിയ സ്‌ഫോടനത്തിലാണ് ജവാന്മാർ വീരമൃത്യൂ വരിച്ചത്.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് അറൻപുർ പാതയിൽ പട്രോളിങ് നടത്തുകയായിരുന്ന ഡിസ്ട്രിക്ട് റിസർവ് ഗാർഡ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഡി.ആർ.ജി.യുടെ ഒരു സംഘം വാഹനത്തിൽ തങ്ങളുടെ ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടെ അരൻപുർ റോഡിൽ നക്‌സലുകൾ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
ഡി.ആർ.ജി.യിലെ പത്തുപേരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. മരണ സംഖ്യ സംബന്ധിച്ചും പരിക്കേറ്റവരെ സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. സുരക്ഷാ സേനയെ അക്രമിക്കുമെന്ന് നക്‌സലുകൾ കഴിഞ്ഞയാഴ്ച കത്തിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി ചില വൃത്തങ്ങൾ അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അനുശോചനമറിയിച്ചു. മാവോയിസ്റ്റുകൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘൽ പറഞ്ഞു. സംഭവം നടന്നയിടത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി തംരധ്വാജ് സാഹു അറിയിച്ചു. സ്ഥലത്ത് കനത്ത മഴയാണ്.
https://www.facebook.com/Malayalivartha
























