സുഡാനില്‍ നിന്നുള്ള ആദ്യ സംഘം ദില്ലിയില്‍ വിമാനം ഇറങ്ങി

ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍ നിന്നുള്ള ആദ്യ സംഘം ദില്ലിയില്‍ വിമാനം ഇറങ്ങി. 367 പേരുമായി സൗദി എയര്‍ലൈന്‍സ് വിമാനം ഒമ്പത് മണിയോടെയാണ് ദില്ലിയില്‍ എത്തിയത്. സംഘത്തില്‍ പത്തൊമ്പത് മലയാളികളുമുണ്ട്. സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിയ സംഘം വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ യാത്ര തുടരുകയായിരുന്നു. സൗദി എയര്‍ലൈന്‍സ് sv 320 വിമാനത്തിലായിരുന്നു യാത്ര. നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയില്‍ തുടരുകയാണ്.
ഓപ്പറേഷന്‍ കാവേരിയിലൂടെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും. ദില്ലിയിലും മുംബൈയിലും എത്തിക്കുന്ന മലയാളികള്‍ക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് സര്‍ക്കാര്‍ നല്‍കും. ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിലും മുംബൈയിലും ഹോട്ടല്‍ മുറികളും തയ്യാറാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും കെ വി തോമസ് അറിയിച്ചു.
സുഡാനില്‍ കുടുങ്ങിയ 534 ഇന്ത്യക്കാരെ ഇന്നലെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. നേവിയുടെ ഐഎന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ ജിദ്ദ തുറമുഖത്ത് ഇന്ത്യക്കാരെ സ്വീകരിച്ചു. മലയാളികളടക്കം സംഘത്തിലുണ്ട്.
https://www.facebook.com/Malayalivartha
























