പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്... 19കാരനെ ആളുകള്‍ മര്‍ദിച്ച് നഗ്‌നനാക്കി ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി

പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ 19കാരനെ ആളുകള്‍ മര്‍ദിച്ച് നഗ്‌നനാക്കി ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി. ഇതിന് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിലാണ് സംഭവം. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചതായി കനാഡിയ പൊലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ജഗദീഷ് പ്രസാദ് ജംരെ പറഞ്ഞു. പ്രതിയായ യുവാവിനെ ഇന്ന് അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പാണ് പെണ്‍കുട്ടിയെ അറിയാവുന്ന ഒരു സംഘം ആളുകള്‍ ഇയാളുടെ കഴുത്തില്‍ ചെരിപ്പ് മാല അണിയിച്ച് നഗ്‌നനാക്കി തെരുവിലൂടെ നടത്തിയതും മര്‍ദിച്ചതും. പ്രതിയെ മര്‍ദിക്കുന്ന വീഡിയോ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിലുള്ള ആളുകള്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























