ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ നടത്തിയ കുഴി ബോംബ് ആക്രമണത്തിൽ 10 പൊലീസുകാർക്ക് വീരമ്യത്യു.. ആക്രമണത്തിനിരയായത് മാവോയിസ്റ്റ് വേട്ടയ്‌ക്ക് പരിശീലനം ലഭിച്ച പ്രത്യേക സേനയായ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിലെ പൊലീസുകാർ

രണ്ട് വർഷത്തിനിടെ ഛത്തീസ്ഗഢിൽ നടക്കുന്ന ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണിത്.ബുധനാഴ്ച ദന്തെവാഡ ജില്ലയിലെ അരൻപൂരിലാണ് മാവോയിസ്റ്റുകൾ കുഴിബോംബ് സ്ഫോടനം നടത്തിയത്. ഇവിടെ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിപൊലീസ് സംഘം മടങ്ങുമ്പോൾ റോഡിൽ കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടിക്കുകയായിരുന്നു.
അൻപത് കിലോ സ്ഫോടക വസ്തു ഉപയോഗിച്ച് നടത്തിയ ഉഗ്ര സ്‌ഫോടനത്തിൽ വാൻ പൂർണമായി തകർന്ന് 20 അടി ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു . റോഡ് മുറിച്ച് പത്തടി ആഴമുള്ള ഗർത്തം രൂപപ്പെടുകയും സമീപത്തെ വൃഷങ്ങൾ കടപുഴകുകയും ചെയ്‌തു.
മാവോയിസ്റ്റുകൾ സാധാരണ പ്രയോഗിക്കുന്നതിനെക്കാൾ പത്ത് മടങ്ങ് പ്രഹര ശേഷിയുള്ള ബോംബാണ് പൊട്ടിച്ചതെന്ന് പൊലീസ് . ആക്രമണത്തിന് ശേഷം വനത്തിൽ മറഞ്ഞ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
https://www.facebook.com/Malayalivartha