രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകൾക്ക് തുടക്കമിടുന്നു; കേന്ദ്രക്യാബിനെറ്റ് യോഗത്തിൽ നിർണായക തീരുമാനം; ഉത്തര്‍പ്രദേശിന് 27 എണ്ണം അനുവദിച്ചു; കേരളത്തിന് പുതിയ കോളേജില്ല

രാജ്യത്ത് 157 പുതിയ നഴ്സിംഗ് കോളേജുകൾക്ക് തുടക്കമിടുന്നു. കേന്ദ്രക്യാബിനെറ്റ് യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം കേരളത്തിന് പുതിയ കോളേജില്ല എന്നതാണ് . ഏറ്റവുമധികം കോളേജുകള്‍ അനുവദിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിനാണ്.
27 എണ്ണം അനുവദിച്ചു . തമിഴ്നാടിന് 11 ഉം, കര്‍ണ്ണാടകത്തിന് നാലും കോളേജുകള്‍ അനുവദിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കുവനൊരുങ്ങുകയാണ് .
പദ്ധതിക്കായി 1570 കോടി രൂപ നീക്കി വച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇതോടൊപ്പം ദേശീയ മെഡിക്കല്‍ ഉപകരണ നയത്തിനും ക്യാബിനെറ്റ് അംഗീകാരമായി. മെഡിക്കല്‍ ഉപകരണങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
https://www.facebook.com/Malayalivartha
























