ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കാമുകന്റെ പിതാവിന്റെ കൂടെ ഒളിച്ചോടിയ യുവതിയെ കണ്ടെത്തി

ഒരു വര്‍ഷം മുമ്പ് കാമുകന്റെ പിതാവിന്റെ കൂടെ ഒളിച്ചോടിയ യുവതിയെ കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഡല്‍ഹിയില്‍ വച്ചാണ് ഇരുവരെയും കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഇരുപതുകാരിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തയത്. തുടര്‍ന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ തട്ടിക്കൊണ്ടുപോയതല്ലെന്നും ഒന്നിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും യുവതി പറഞ്ഞതോടെ വിട്ടയക്കുകയായിരുന്നു.
എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. കാണ്‍പൂര്‍ സ്വദേശിയായിരുന്നു യുവതിയുടെ കാമുകന്‍. ഇയാളുടെ വീട്ടില്‍ യുവതി ഇടയ്ക്കിടെ പോകുമായിരുന്നു. ഇതിനിടയിലാണ് കാമുകന്റെ പിതാവുമായി പ്രണയത്തിലായത്.തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയായിരുന്നു.
https://www.facebook.com/Malayalivartha
























