യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് അനുസരിച്ച് പരിഹരിക്കണം; ഇപ്പോഴുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിസ്ഥാനത്തെ ഇല്ലാതാക്കി; അതിർത്തിയിലെ സേനാ വിന്യാസം പിൻവലിക്കുന്നത് യുക്തിസഹമായി തുടരും; ഇന്ത്യ ചൈന നയതന്ത്രതല ചർച്ച

ഇന്ത്യ ചൈന നയതന്ത്രതല ചർച്ച കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു. ദില്ലിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫുവുമായി കൂടികാഴ്ച നടത്തിയിരുന്നു. അപ്പോഴായിരുന്നു ഇന്ത്യ തന്റെ നിലപാട് അറിയിച്ചത്. ചൈനയ്ക്ക് ശക്തമായ സന്ദേശമാണ് ഇന്ത്യ നൽകിയിരിക്കുന്നത് . ഇന്ത്യ ചൈനയോട് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്, യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് അനുസരിച്ച് പരിഹരിക്കണമെന്നാണ്. ഇപ്പോഴുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവൻ അടിസ്ഥാനത്തേയും ഇല്ലാതാക്കി. അതിർത്തിയിലെ സേനാ വിന്യാസം പിൻവലിക്കുന്നത് യുക്തിസഹമായി തുടരുമെന്നും ഇന്ത്യ യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തു.
ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യയിലെത്തിയത്, ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായിട്ടായിരുന്നു. അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഈ ചർച്ച നടന്നത്. ഗൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ കൂടികാഴ്ച നടത്തുന്നതെന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്.
അതേസമയം ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ലി ഷാങ്ഫു ഇന്നലെയാണ് ഇന്ത്യയിലെത്തിയത് . ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിന് തുടക്കമാകുകയാണ് . ഈ യോഗത്തിൽ പങ്കെടുക്കാനായിട്ടാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. 2020 ഏപ്രിലിന് ശേഷം ആദ്യമായാണ് ചൈനീസ് പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്.
2020-ന് മുൻപുള്ള സ്ഥിതി പാലിക്കണമെന്ന നിർദ്ദേശം ഇന്ത്യ നൽകിയിരുന്നു . എന്നാൽ അത് സൈനിക തല ചർച്ചയിൽ ചൈന അംഗികരിച്ചിരുന്നില്ല.ഗാൽവൻ ഏറ്റുമുട്ടൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്തി. കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ തമ്മിലുള്ള സംഘർഷം നിലനിൽക്കുണ്ട്. അതിനിടയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അടുത്ത അനുയായി കരുതുന്ന ജനറൽ ലീ ഇന്ത്യ സന്ദർശിക്കുന്നത്.
https://www.facebook.com/Malayalivartha
























