പ്രധാനമന്ത്രി ‘വിഷമുള്ള പാമ്പിനെ’ പോലെയാണ്; അത് വിഷമാണോ അല്ലയോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം; പക്ഷെ നക്കിയാൽ ചത്തു; പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങൾ അദ്ദേഹത്തിന് കൊടുത്താൽ നിങ്ങൾ ആ വിഷം നക്കുകയാണ്; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ

മോദി സമുദായത്തിനെതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിൽ രാഹുൽ ഗാന്ധി പിടിച്ച പുലിവാല് നാം കണ്ടതാണ്. ഒടുവിൽ, എം പി സ്ഥാനം വരെ നഷ്ടപ്പെട്ടു അദ്ദേഹത്തിന്. ഇപ്പോൾ ഇതാ കോൺഗ്രസ് അദ്ധ്യക്ഷൻ പുലിവാൽ പിടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.
പ്രധാനമന്ത്രിയെ വിഷപ്പാമ്പിനോട് ഉപമിച്ചിരിക്കുകയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ. പ്രധാനമന്ത്രി മോദി ഒരു ‘വിഷമുള്ള പാമ്പിനെ’ പോലെയാണ്, അത് വിഷമാണോ അല്ലയോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷെ നക്കിയാൽ ചത്തു. പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങൾ അദ്ദേഹത്തിന് കൊടുത്താൽ നിങ്ങൾ ആ വിഷം നക്കുകയാണ്. രാജ്യത്തിന് വേണ്ടി നിങ്ങൾ നിരന്തരം ആലോചിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ കൽബുർഗിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രസംഗിച്ച് പറഞ്ഞത്.
ഇത്തരത്തിലെ അതിരൂക്ഷമായ പരാമർശം വളരെ വലിയ രീതിയിൽ വിവാദമായിരിക്കുകയാണ്. ഇതോടെ , ഖാർഗെ പ്രസ്താവന തിരുത്തി. മോദിയെ വ്യക്തിപരമായി ആക്ഷേപിച്ചതല്ല, ബി.ജെ.പിയുടെ പ്രത്യയ ശാസ്ത്രം വിഷപ്പാമ്പിന് തുല്യമാണെന്നും അതാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ ന്യായീകരിച്ചു.. കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രസ്താവനയ്ക്കെതിരെ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും രംഗത്ത് വന്നു. ഈ പരാമർശത്തെ തിരഞ്ഞെടുപ്പ് ആയുധമാക്കാനൊരുങ്ങുകയാണ്
https://www.facebook.com/Malayalivartha
























