രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും.... ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിക്കുക

രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിക്കുക. നേരത്തെ ജസ്റ്റിസ് ഗീതാ ഗോപി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു.
മോദി പരാമര്‍ശത്തിലെ സൂറത്ത് സെഷന്‍സ് കോടതി വിധിക്കെതിരെയാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കാനിരിക്കവെയായിരുന്നു ജസ്റ്റിസ് ഗീതാ ഗോപി പിന്മാറിയത്. എന്തുകൊണ്ടാണ് പിന്മാറ്റമെന്നത് വ്യക്തമല്ല.
ഗീതാ ഗോപിയുടെ സിംഗിള്‍ ബെഞ്ചിന് മുന്നില്‍ കേസ് ലിസ്റ്റ് ചെയ്തതിന് പിന്നാലെ കേസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രാര്‍ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനാണെന്ന് വിധി സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്തതിനെ തുടര്‍ന്ന് റിവിഷന്‍ പെറ്റീഷനുമായാണ് രാഹുല്‍ഗാന്ധി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























