91 എഫ്എം സ്റ്റേഷനുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉത്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ശനിയാഴ്ച മുതൽ ഇവയുടെ പ്രവർത്തനം തുടങ്ങും; കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറമലയിലുമാണ് സ്ഥാപിച്ചിരിക്കുന്നത്

രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വർദ്ധിപ്പിക്കുകയാണ്. ഇതിനോടനുബന്ധിച്ച് പുതിയ എഫ്എം സ്റ്റേഷനുകൾക്ക് ഇന്ന് തുടക്കമിട്ടിരിക്കുകയാണ്. വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി എഫ്എം റേഡിയോ പ്രക്ഷേപണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ശനിയാഴ്ച മുതൽ ഇവയുടെ പ്രവർത്തനം തുടങ്ങുകയാണ്. 91 എഫ്എം സ്റ്റേഷനുകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. എഫ്എം സ്റ്റേഷനുകൾ കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറമലയിലുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇവയുടെ പ്രസരണശേഷി 100 വാട്സായിരുന്നു. കായംകുളത്തെ ഫ്രീക്വൻസി 100.1 മെഗാ ഹെഡ്സും, പത്തനംതിട്ടയിലേത് 100 മെഗാ ഹെട്സുമായിരുന്നു. എഫ്എം സ്റ്റേഷനുകളുടെ, ട്രാൻസ്മീറ്ററുകളുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള എഫ്എം റേഡിയോ ശ്രോതാക്കൾക്കും എഫ്എം റേഡിയോ സൗകര്യമുള്ള മൊബൈൽ ഫോൺ ഉള്ളവർക്കും റേഡിയോ പരിപാടികൾ കേൾക്കാനാകും. രാവിലെ 5.30 മുതൽ രാത്രി രാത്രി 11.10 വരെ തുടർച്ചയായി തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യും.
പത്തനംതിട്ടയിലെ എഫ്എം സ്റ്റേഷന്റെ ട്രാൻസ്മീറ്റർ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉയർന്ന പ്രദേശത്താണ്. അതുക്കൊണ്ട് വ്യക്ത അൽപം കുറഞ്ഞാലും 25 കിലോമീറ്റർ ചുറ്റളവിൽ പരിപാടി കേൾക്കാൻ സാധിക്കും. എന്തായാലും കേളത്തിനും രണ്ടു എം എം സ്റ്റേഷനുകൾ കിട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























