നാം ഒറ്റക്കെട്ടായി നിൽക്കണം, തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടണം; സോഷ്യൽ മീഡിയയും ക്രൗഡ് ഫണ്ടിംഗും തുടങ്ങി നൂതന രീതികൾ തീവ്രവാദികൾ ഉപയോഗിക്കുന്നുണ്ട്; എസ്‌സിഒയുടെ ഉത്തരവുകൾ നടപ്പിലാക്കുന്നതിനും തീവ്രവാദം ഉൾപ്പെടെയുള്ള പൊതുവെല്ലുവിളികളെ നേരിടാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്; തുറന്നടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിരോധമന്ത്രിമാരുടെ യോഗം പുരോഗമിക്കുകയാണ്. ഈ യോഗത്തിൽ ഇന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത് നിർണായകമായ ചില കാര്യങ്ങളാണ്. അതായത് തീവ്രവാദത്തിന് എതിരെ ശക്തമായി പ്രതികരിച്ചു. ഒറ്റക്കെട്ടായി നിന്നുകൊണ്ട് തീവ്രവാദത്തെ നേരിടേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
നാം ഒറ്റക്കെട്ടായി നിൽക്കണം, തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടണം. സോഷ്യൽ മീഡിയയും ക്രൗഡ് ഫണ്ടിംഗും തുടങ്ങി നൂതന രീതികൾ തീവ്രവാദികൾ ഉപയോഗിക്കുന്നുണ്ട്. എസ്‌സിഒയുടെ ഉത്തരവുകൾ നടപ്പിലാക്കുന്നതിനും തീവ്രവാദം ഉൾപ്പെടെയുള്ള പൊതുവെല്ലുവിളികളെ നേരിടാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
യുഎന്നിന്റെ തീവ്രവാദ സംഘടനകളുടെ പട്ടികയിലുള്ള ജയ്‌ഷെ-ഇ-മുഹമ്മദ് എന്ന തീവ്രവാദ സംഘടന പരസ്യമായി ധനസമാഹരണം നടത്തിയതിന്റെ തെളിവുകൾ ഈ ഇടയ്ക്കു പുറത്തുവന്നിരുന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ തീവ്രവാദികൾ പെഷവാറിലെത്തിയാണ് ക്രൗഡ്ഫണ്ടിംഗിന് വേണ്ടി സംസാരിച്ചത്.
നിരവധി തീവ്രവാദ ക്രമണങ്ങൾ നടപ്പിലാക്കിയിട്ടുള്ളവരാണ് ജെയ്ഷ് മുഹമ്മദ്. അവർ പെഷവാറിൽ പരസ്യ ധനസമാഹരണത്തിന് വേണ്ടി ആഹ്വാനം ചെയ്തുവെന്നത് ആശങ്ക ഉയർത്തി . ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിർണായകമായ പ്രതികരണം നടത്തിയത്.
https://www.facebook.com/Malayalivartha
























