Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ഇത് അതിസാഹസികം ! കണ്ണിൽ കുത്തുന്ന ഇരുട്ടിലും ഇന്ത്യൻ വ്യോമസേനയുടെ സാഹസിക ദൗത്യം, നൈറ്റ് വിഷൻ ഗോഗിൾസ് ധരിച്ച് സൈനികർ, സുഡാനിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി...!

29 APRIL 2023 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

സംഘര്‍ഷം രൂക്ഷമായി തുടരുന്ന സുഡാനിലെ ഉള്‍പ്രദേശങ്ങളില്‍ അകപ്പെട്ടുപോയവരെ അതിസാഹസികമായി രക്ഷപ്പെടുത്തി വ്യോമസേന. 121 പേരെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ ഹെവി ലിഫ്റ്റ് വിമാനത്തില്‍ സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഖാര്‍ത്തൂമില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള വാദി സയ്യിദ്‌നയിലെ എയര്‍ സ്ട്രിപ്പില്‍ കുടുങ്ങി കിടന്നവരെയാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രികളിലായി രക്ഷപ്പെടുത്തിയതെന്ന് വ്യോമസേന അറിയിച്ചു.

ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ട ഇന്ത്യൻ വ്യോമസേന അതിസാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത് . . സുഡാൻ തുറമുഖത്ത് എത്താൻ മാർഗമില്ലാതെ കുടുങ്ങിയ ഗർഭിണി ഉൾപ്പെടെ 121 ആളുകളെ രക്ഷിക്കുന്നതിനായിരുന്നു വ്യോമസേനയുടെ ധീരമായ ഓപ്പറേഷൻ. വ്യാഴാഴ്ച രാത്രിയാണ് വ്യോമസേനയുടെ സി–130ജെ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് വാദി സയ്യിദ്‌നയിലെ എയർസ്ട്രിപ്പിൽ പറന്നിറങ്ങിയത്. രാത്രിയിൽ ഒരു വിമാനം ലാൻഡ് ചെയ്യുന്നതിന് ആവശ്യമായുള്ള നാവിഗേഷൻ സംവിധാനങ്ങളോ ഇന്ധനമോ ലാൻഡിങ് ലൈറ്റുകളോ ഇല്ലാതെ പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു എയർസ്ട്രിപ്പ്.

കലാപം രൂക്ഷമായ ഖാർത്തൂമിൽനിന്ന് 40 കിലോമീറ്റർ വടക്കുമാറിയാണ് വാദി സയ്യിദ്‌ന എയർസ്ട്രിപ്പ്. കാഴ്ച വ്യക്തമാകുന്നതിനു ലാൻഡിങ് സമയത്ത് എയർ ഫോഴ്സ് പൈലറ്റുമാർ നൈറ്റ് വിഷൻ ഗോഗിൾസ് (എൻവിജി) ഉപയോഗിച്ചു. നൈറ്റ് വിഷന്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് സമീപത്ത് തടസങ്ങളോ ശത്രുക്കളുടെ സാന്നിധ്യമോ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പൈലറ്റുമാര്‍ വിമാനം ലാന്‍ഡ് ചെയ്തത്. തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്താൻ എയർ സ്ട്രിപ്പിലേക്ക് അടുക്കുമ്പോൾ എയർക്രൂ ഇലക്‌ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാ-റെഡ് സെൻസറുകളും ഉപയോഗിച്ചു. ലാൻഡിങ് സമയത്തിനുശേഷവും എൻജിനുകൾ പ്രവർത്തിപ്പിക്കുന്ന തന്ത്രപരമായ നീക്കവും പൈലറ്റുമാർ നടത്തി.

ഇരുട്ടില്‍ അതിസാഹസികമായി ലാന്‍ഡ് ചെയ്തതിന് ശേഷം പൗരന്മാരെ സുരക്ഷിതമായി വിമാനത്തില്‍ കയറ്റി. നൈറ്റ് ലൈറ്റ് ഗ്ലാസുകള്‍ ഉപയോഗിച്ച് തന്നെയായിരുന്നു ടേക്ക് ഓഫും. രക്ഷപ്പെടുത്തിയവരെ ജിദ്ദയിലേക്കാണ് ആദ്യമെത്തിച്ചത്. വ്യോമസേനയുടെ സ്‌പെഷൽ ഫോഴ്‌സ് യൂണിറ്റിലെ എട്ടു ഗരുഡ കമാൻഡോകളാണ് ഓപ്പറേഷന്റെ ഭാഗമായത്. ഇവർ യാത്രക്കാർക്ക് സുരക്ഷയൊരുക്കുകയും വിമാനത്തിലേക്ക് ലഗേജുകൾ സുരക്ഷിതമായി കയറ്റുകയും ചെയ്തു. ലാൻഡിങ് സമയത്തിനു സമാനമായി, ടേക്ക്-ഓഫും എൻ‌വി‌ജി ഉപയോഗിച്ചാണ് പൈലറ്റുമാർ നടത്തിയത്. ജിദ്ദയിലേക്കാണ് യാത്രക്കാരെ എത്തിച്ചത്. രണ്ടു മണിക്കൂറിലധികം നീണ്ട ഓപ്പറേഷൻ നേരത്തെ കാബൂളിൽ നടത്തിയതിനു സമാനമാണ്.

സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടത്തുന്ന ‘ഓപ്പറേഷൻ കാവേരി’യിലൂടെ 754 പേരെയാണ് ഇന്നു നാട്ടിലെത്തിച്ചത്. വ്യോമസേന സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ 392 പേരെ ഡൽഹിയിൽ എത്തിച്ചപ്പോൾ ബാക്കി 362 ഇന്ത്യക്കാരെ ബെംഗളൂരുവിലെത്തിച്ചു. രക്ഷാപ്രവർത്തനം ആരംഭിച്ചതിന് ശേഷം 1,360 ഇന്ത്യക്കാരെ ഇതിനകം നാട്ടിലെത്തിച്ചു.

ഓപ്പറേഷന്‍ ഏകദേശം രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു. മുന്‍പ് അഫ്ഗാനിസ്ഥാനിലെ യുദ്ധ സാഹചര്യത്തില്‍ കാബൂളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് സമാനമാണ് വാദി സയ്യിദ്നയ്ക്കും ജിദ്ദയ്ക്കുമിടയില്‍ നടന്ന ഓപ്പറേഷനെന്ന് വ്യോമസേന അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (12 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (18 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (21 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (24 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (30 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (35 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (38 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (55 minutes ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends