പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് നൂറാം എപ്പിസോഡ് സംപ്രേഷണം ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് നൂറാം എപ്പിസോഡ് സംപ്രേഷണം ചെയ്യുക.
ഐക്യരാഷ്ട്രസഭ ട്രസ്റ്റീഷിപ്പ് കൗണ്‍സില്‍ ചേമ്പറിലും മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യും. 2014 ഒക്ടോബര്‍ 3 നാണ് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്ത് അവതരിപ്പിച്ചത്.
എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന മന്‍ കി ബാത്ത് വിവിധ വികസന വിഷയങ്ങളും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന പരിപാടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് നൂറാം എപ്പിസോഡിലേക്ക് എത്തുമ്പോള്‍ കേരളത്തിന് ഓര്‍മ്മിക്കാനും പ്രചോദന കഥകളേറെയാണ്.
ശബരിമല ക്ഷേത്ര പരിസരത്തെ ശുചിത്വ ചിന്ത മുതല്‍ വറ്റിവരണ്ട കുട്ടമ്പേരൂര്‍ നദിയുടെ പുനരുജ്ജീവനം വരെ വലുതും ചെറുതുമായ സംഭവങ്ങളും വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും നേട്ടങ്ങളും എല്ലാം പ്രതിമാസ പരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി.
ശാരീരിക പരിമിതികള്‍ വകവയ്ക്കാതെ വേമ്പനാട്ട് കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് വാരുന്ന എന്‍എസ് രാജപ്പനും, വായനയുടെ മഹത്വം ലോകത്തോട് പറയുന്ന വേളയില്‍ ഇടുക്കിയില്‍ നിന്ന് അക്ഷരയും ലോകത്തിന് മുന്നിലെ കേരളത്തിന്റെ മാതൃകയായി.
https://www.facebook.com/Malayalivartha
























