പൂഞ്ചിലെ ഭിംബർ ഗലിയിൽ ഈ മാസം 21ന് സൈനിക വാഹനത്തിനു നേരെ ആക്രമണം നടത്തിയ തീവ്രവാദികൾക്ക് താവളമൊരുക്കിയ 6 പേരെ അറസ്റ്റ് ചെയ്തു; നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ആക്രമണം നടന്നതെന്ന് പൊലീസ്

രാജ്യത്തെ നടത്തിയ തീവ്രവാദ ആക്രമണമാണ് പൂഞ്ചിൽ അരങ്ങേറിയത്. നമ്മുടെ ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമാകുന്ന തരത്തിലുള്ള ആക്രമണമാണ് അവിടെ നടന്നത്. അതിനെ കാരണക്കാരായവരെ പിടികൂടാനായി വലയൊരുക്കി കാത്തിരിക്കുകയായിരുന്നു സൈന്യം.ഇപ്പോൾ ഇതാ ഏറ്റവും നിർണായകമായ ഒരു വിവരമാണ് പുറത്തുവരുന്നത്. പൂഞ്ചിലെ ഭിംബർ ഗലിയിൽ ഈ മാസം 21ന് സൈനിക വാഹനത്തിനു നേരെ ആക്രമണം നടത്തിയ തീവ്രവാദികൾക്ക് താവളമൊരുക്കിയ 6 പേരെ അറസ്റ്റ് ചെയ്തു.
12 പേരെ നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ആക്രമണം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി .ഇതിലെ മുഖ്യപ്രതി,ഗുർസായ് ഗ്രാമത്തിലെ നിസാർ അഹമ്മദ് എന്ന വ്യക്തിയാണ് . പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി കിട്ടിയ ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ബുള്ളറ്റ് പ്രൂഫ് കവചം തുളച്ചു കയറാൻ കെൽപുള്ള സ്റ്റീൽ കോർ ബുള്ളറ്റുകളാണു തീവ്രവാദികൾ ആക്രമണത്തിനായി ഉപയോഗിച്ചത്.
മോശം കാലാവസ്ഥ കാരണം സൈനിക വാഹനം വേഗം കുറച്ചപ്പോഴായിരുന്നു ഇത്തരത്തിലൊരു ആക്രമണം ഉണ്ടായത് . രജൗറി– പൂഞ്ച് മേഖലയിൽ 9– 12 പാക്ക് തീവ്രവാദികൾ ഉണ്ടെന്ന് സൂചന കിട്ടിയെന്ന് ഡിജിപി ദിൽനാഗ് സിങ് വ്യക്തമാക്കി . ഇവരുടെ ഒളിയിടങ്ങൾ കണ്ടുപിടിക്കാൻ തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം . നിസാർ അഹമ്മദ് തീവ്രവാദികൾക്ക് താവളവും മറ്റ് സൗകര്യങ്ങളും നൽകിയിട്ടുണ്ടെന്നതിന് തെളിവു കിട്ടി .
നിസാർ അഹമ്മദിന് 1990 മുതൽ തീവ്രവാദികളുമായി ബന്ധമുണ്ട്.ഡ്രോൺ ഉപയോഗിച്ച് വിതരണം ചെയ്ത ആയുധങ്ങളും ഗ്രനേഡുകളും പണവും നിസാർ അഹമ്മദും കുടുംബാംഗങ്ങളും സ്വീകരിച്ചു . 8 പേരടങ്ങുന്ന തീവ്രവാദികൾ രണ്ടു സംഘമായി തിരിഞ്ഞാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി .. ഇതിനിടയിൽ മറ്റൊരു സംഭവമുണ്ടായി, അതായത് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് മുക്താർ ഹുസൈൻ ഷാ എന്ന വ്യക്തി, വിഷം കഴിച്ചിരുന്നു.
https://www.facebook.com/Malayalivartha
























