തിരക്കുള്ള ഡൽഹി മെട്രോയിൽ യാത്രക്കാർ കണ്ടത് നടുക്കുന്ന കാഴ്ച; പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്; യുവാവിന്റെ ലീലാവിലാസം സഹിക്കാനാകാതെ അടുത്തിരുന്ന യാത്രക്കാർ ചെയ്തത് ! നടപടിയുമായി ഡൽഹി വനിതാ കമ്മിഷൻ

ഡൽഹി മെട്രോയിൽ ആരും അമ്പരക്കുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഒരു യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്തിരിക്കുകയാണ്. . ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന യുവാവാണ് മൊബൈൽ ഫോണിൽ വിഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്തത്. ഇയാൾ ഇങ്ങനെ ചെയ്യുന്നത് കണ്ട് സഹയാത്രികരിൽ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വിഡിയോയിൽ വ്യക്തമാണ്.
ഇപ്പോൾ ഇതാ ഈ സംഭവത്തിൽ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഡൽഹി വനിതാ കമ്മിഷൻ. ഡൽഹി പൊലീസിന് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ, സ്വാതി മലിവാൾ നോട്ടിസ് അയച്ചു. ഈ സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു നീച പ്രവർത്തി ചെയ്ത വ്യക്തിക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സ്വാതി. മാത്രമല്ല എഫ്ഐആറിന്റെ പകർപ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കാനും ഡൽഹി പൊലീസിനു നിർദ്ദേശം നൽകി.
കേസ് റജിസ്റ്റർ ചെയ്തതായി ഡപ്യൂട്ടി പൊലിസ് കമ്മിഷണർ ദേവേഷ് കുമാർ മഹ്‍ല വ്യക്തമാക്കി. ഐപിസി 294–ാം വകുപ്പ് പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കമ്മിഷണർ തുറന്നടിച്ചു. ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്; വൈറൽ വിഡിയോയിൽ, ഡൽഹി മെട്രോയിൽ യാതൊരു ലജ്ജയുമില്ലാതെ ഒരു പുരുഷൻ സ്വയംഭോഗം ചെയ്യുന്നത് കണ്ടു. ഇത് അസഹനീയമാണ് അറപ്പുളവാക്കുന്നുണ്ട്. .
ഇക്കാര്യത്തിൽ കുറ്റക്കാരനായ വ്യക്തിയെ എത്രയും വേഗം അറസ്റ്റ് ചെയ്യും. കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി മെട്രോയിൽ ഇതുപോലുള്ള പ്രവൃത്തികൾ വളരെയധികം വർധിക്കുകയാണ്. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ. അങ്ങനെ മെട്രോയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു . വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, ഈ വിഷയത്തിൽ പ്രതികരണവുമായി ഡൽഹി മെട്രോ അധികൃതർ പ്രതികരിച്ചു. യാത്രക്കാർ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതർ പറഞ്ഞു.
ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ സ്റ്റേഷനും കോറിഡോറും സമയവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സഹിതം ഡൽഹി മെട്രോയുടെ ഹെൽപ്‌ലൈനിൽ അറിയിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്.
ട്രെയിനിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മെട്രോയില്‍ സ്ത്രീകള്‍ക്ക് എന്തുസുരക്ഷയാണ് ഉള്ളതെന്ന ചോദ്യമുയര്‍ന്നു.
ഇത്തരം മോശമായ പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റു യാത്രക്കാര്‍ ഉടന്‍തന്നെ ഡിഎംആര്‍സിയുടെ ഹെല്‍പ്പലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കണമെന്നും സുരക്ഷയ്ക്കായി ട്രെയിനില്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകളുടെ നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























