അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതി ജോൺ ബ്രിട്ടാസ് എംപി; കാരണം കാണിക്കൽ നോട്ടീസ് സമർപ്പിക്കാൻ രാജ്യസഭ ചെയർമാന്റെ നിർദേശം; ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിലാണ് നോട്ടീസ്

അമിത് ഷായ്ക്കെതിരെ ലേഖനം എഴുതിയ ജോൺ ബ്രിട്ടാസ് എംപിക്ക് മുട്ടൻ പണി. എംപിക്ക് കാരണം കാണിക്കൽ നോട്ടീസ് സമർപ്പിക്കേണ്ടി വന്നിരിക്കുകയാണ്. രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിലാണ് നോട്ടീസ് അയച്ചത്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നൽകണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട് . ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലായിരുന്നു അമിത്ഷായെ വിമർശിച്ചത്. ഇതുകൊണ്ടാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ദിനപത്രത്തിൽ എഴുതിയ ലേഖനത്തിന്റെ പേരിൽ തനിക്ക് എതിരെ പരാതി നൽകിയത് വിചത്രമായ സംഭവമാണെന് ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചു. കേരളത്തിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് എതിരായാണ് താൻ ലേഖനം എഴുതിയത്. അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നാണ് ജോൺ ബ്രിട്ടാസ് ചൂണ്ടികാണിക്കുന്നത്.
അതിന്റെ പേരിലുള്ള നടപടി അദ്ഭുതപ്പെടുത്തുന്നത് ആണ്. തന്നെ രേഖാമൂലം ഉപരാഷ്ട്രപതി വിളിച്ചു വരുത്തിയ കാര്യം ബ്രിട്ടാസ് സ്ഥിരീകരിക്കുകയും ചെയ്തു . ലേഖനത്തെ കുറിച്ച് ആരായുകയും, അതിലുള്ള വിശദീകരണം നൽകുകയും ചെയ്തു. അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ കേരള മുഖ്യമന്ത്രി ഉൾപ്പടെ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























