ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ലോക പ്രസിദ്ധമായ മൻകീബാത്ത് പരമ്പര ഇന്ന് നൂറാം എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്; ലക്ഷദ്വീപ് നിവാസികളും വലിയ ആവേശത്തിലാണെന്ന് അഡ്മിനിസ് ട്രേറ്റർ പ്രഫുൽ പട്ടേൽ

ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ലോക പ്രസിദ്ധമായ മൻകീബാത്ത് പരമ്പര ഇന്ന് നൂറാം എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. ലക്ഷദ്വീപ് നിവാസികളും വലിയ ആവേശത്തിലാണെന്ന് അഡ്മിനിസ് ട്രേറ്റർ പ്രഫുൽ പട്ടേൽ പറഞ്ഞു.
കാരണം പിന്നിട്ട മൻകി ബാത് പരിപാടികളുടെ വിവിധ ഘട്ടങ്ങളിലായി കൊച്ചുതുരുത്തായ ലക്ഷദ്വീപിനെ കുറിച്ചും അവയുടെ പ്രകൃതി ഭംഗിയെയും ജൈവവൈവിധ്യങ്ങളെ കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പ്രത്യേകം പരാമർശിച്ചിരുന്നു.
കൂടാതെ ലക്ഷദ്വീപിലെ കലാസാംസ്കാരിക വൈഭവങ്ങളെക്കുറിച്ചും അവയെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലെ കൽപ്പേനി ദ്വിപ് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്കുമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബിനെ കുറിച്ചും അദ്ദേഹം പ്രത്യേകം പ്രശംസിച്ചിരുന്നു. തന്റെ ഭരണപ്രദേശമായ ഡമൻ ആന്റ് ഡ്യൂവിലെ വിവിധ പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രി പ്രശംസിച്ചതിൽ അഡ്മിനിസ്ട്രറ്റർ പ്രഫുൽ പട്ടേൽ ചടങ്ങിൽ നന്ദി പറഞ്ഞു.
https://www.facebook.com/Malayalivartha
























