'മതപരമോ രാഷ്ട്രീയപരമോ ആയ ഏതെങ്കിലും സംഘടന, സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിച്ചാല്‍ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ ഞങ്ങളുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍എസ്എസ് ആയാലും മറ്റേതെങ്കിലും സംഘടന ആയാലും അങ്ങനെയാകും' പ്രിയങ്ക് ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.

അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലെങ്കില്‍ ആര്‍ എസ് എസിനേയും കര്‍ണ്ണാടകയില്‍ നിരോധിക്കുമെന്ന മന്ത്രി പ്രയങ്ക് ഖാര്‍ഗെയുടെ പ്രസ്ഥാവന വലിയ രാഷ്ട്രീയ യുദ്ധത്തിനാണ് വഴിവെച്ചിരിക്കുന്നത്. കര്‍ണ്ണടകയില്‍ ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കാന്‍ ശ്രമിച്ചിത് വലിയ പരാജയമായി മാറിയ ആര്‍ എസ് എസിന് സിദ്ധരാമയ്യ സര്‍ക്കാര്‍ വലിയ തലവേദനയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടി അധികാരത്തിലെത്തിയതോടെ ബിജെപി ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ രൂപീകരണ വിഷയങ്ങള്‍ സസൂഷ്മം നിരീക്ഷിച്ചു വരികയായിരുന്നു. അതിന്റെ ഭാഗമായി ബിജെപി ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അവയെല്ലാം കോണ്‍ഗ്രസ് തള്ളിക്കളയുകയാണുണ്ടായത്. സംസ്ഥാനത്ത് ബിജെപി രാഷ്രീയം അപ്രസക്തമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും നടത്തി കൊണ്ടിരിക്കുന്നത്. ബിജെപി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച വിജയമാണ് കര്‍ണ്ണാടകയില്‍ കോണ്‍സിനുണ്ടായതെന്നത് ആര്‍ എസ് എസിന്റെ അജണ്ടകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുളള ഒരു സംഘടനയെയും നിരോധിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ മടിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ യുടെ പ്രസ്ഥാവന. 'മതപരമോ രാഷ്ട്രീയപരമോ ആയ ഏതെങ്കിലും സംഘടന, സംസ്ഥാനത്തെ സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിച്ചാല്‍ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ ഞങ്ങളുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍എസ്എസ് ആയാലും മറ്റേതെങ്കിലും സംഘടന ആയാലും അങ്ങനെയാകും' പ്രിയങ്ക് ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുളളവര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ ആയുധം തന്നെ ഇതായിരുന്നു. പ്രധാനമന്ത്രി തന്നെ ഈ വിഷയം വലിയ ചര്‍ച്ചയാക്കുകയും ചെയ്തിരുന്നു. എന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും വിജയിക്കാനായിരുന്നില്ല. ഹനുമാനെ മുഖ്യകഥാപാത്രമാക്കിയാണ് ഇരുകൂട്ടരും തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ പ്രചരണം കൊഴുപ്പിച്ചിരുന്നത്. കോണ്‍ഗ്രസ് പ്രകടന പത്രിക ജനങ്ങള്‍ അംഗീകരിച്ചു എന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്രങ്ങളും എത്തിയിരിക്കുന്നത്.
മെയ് 10 ന് നടന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ 224 ല്‍ 135 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇപ്പോള്‍, സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സംഘടനകളെയും നിരോധിക്കുമെന്ന പാര്‍ട്ടി വാഗ്ദാനം ഒരിക്കല്‍കൂടി ആവര്‍ത്തിച്ചിരിക്കുകയാണ് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ഖാര്‍ഗെയുടെ ട്വിറ്റ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ആര്‍ എസ് എസ് പോലുള്ള സംഘടനകളോട് നേരിട്ട് ഏറ്റുമുട്ടുന്നതിന് തന്നെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.
അതേസമയം, ഖാര്‍ഗെയുടെ ട്വിസ്റ്റ് വൈറലായതോടെ കേന്ദ്ര നേതൃത്വവും ശ്കതമായ നടപടികള്‍ക്കൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണ്ണാടകയില്‍ പ്രധാനമന്ത്രി ആയിരത്തി അറുന്നൂറ് കോടിയുടെ വികസനമാണ് പ്രഖ്യാപിച്ചത്. കര്‍ണ്ണാടക മണ്ണിലെ എല്ലാത്തരം ജനവിഭാഗങ്ങള്‍ക്കും ഉപകാരപ്പെടുന്ന വന്‍ വിസനത്തിനായാണ് പ്രഖ്യാപനം ഉണ്ടായത്. തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തിരിച്ചു വന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് പദ്ധതികള്‍ നടപ്പിലാക്കാം എന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാലിപ്പോള്‍ തുടക്കം മുതല്‍ കേന്ദ്രസര്‍ക്കാരിനെ മാത്രമല്ല ആര്‍ എസ് എസിനേയും വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. കര്‍ണ്ണാടകയില്‍ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഫയലുകള്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു വരുത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ഫയലുകളില്‍ തീരുമാനമെടുക്കേണ്ടെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്കിയതായി അറിയുന്നു.
കര്‍ണ്ണാടകയില്‍ പത്തോളം കോണ്‍ഗ്രസ് നേതാക്കള്‍ ഇഡി, ഐടി വിഭാഗങ്ങളുടെ അന്വേഷണം നേരിടുന്നുണ്ട്. ഡി.കെ.ശിവകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലുമാണ്. ഈ സാഹചര്യത്തില്‍ കേസുകളുടെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനും ജാമ്യം റദ്ദു ചെയ്യാനുമുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് ഡി.കെ.ശിവകുമാറിനെതിരെ ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതെന്നും വ്യക്തമാണ്. ആര്‍ എസ് എസിനെ നിരോധിക്കുമെന്നുള്ളത് വെറും ഭീഷണി മാത്രമാണെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ദേശീയ പ്രസ്ഥാനമായ ആര്‍ എസ് എസിനെ തൊട്ടുകളിക്കുന്നത് കോണ്‍ഗ്രസിന് ഭൂഷണമല്ലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും കര്‍ണ്ണാടകയില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാകാതിരിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ശക്തമായി ശ്രമിക്കുമെന്നു തന്നെയാണ് പുറത്തു വരുന്ന വിവരം.
https://www.facebook.com/Malayalivartha